ലൈഫ് മിഷന്‍ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

ലൈഫ് മിഷന്‍ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍;  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
Published on

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍.സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മന്ത്രിസഭ യോഗത്തിലെ തീരുമാനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരെ എതിര്‍കക്ഷികളാക്കി സിബിഐ റിപ്പോര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, ലൈഫ് മിഷന്‍ സിഇഒ എന്നിവരെ ഇതിന് ചുമതലപ്പെടുത്തിയിരുന്നു.

കരാറില്‍ പങ്കില്ലെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. റെഡ് ക്രസന്റും യൂണിടാകും തമ്മിലാണ് കാര്‍. സിബിഐ എഫ്‌ഐആറിലൂടെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. സര്‍ക്കാരിന്റെയോ ഹൈക്കോടതിയുടെയോ നിര്‍ദേശമില്ലാതെയാണ് സിബിഐ കേസ് ഏറ്റെടുത്തതെന്നാണ് സര്‍ക്കാരിന്റെ വാദം. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ 35ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന കുറ്റവുമാണ് സിബിഐ ചുമത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in