പെട്ടിക്കടകള്‍ക്കെന്ന പോലെ ക്വാറി അനുമതി; 31 പാറമടകള്‍ കൂടി തുറക്കുന്നു; നീക്കം പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെ

പെട്ടിക്കടകള്‍ക്കെന്ന പോലെ ക്വാറി അനുമതി; 31 പാറമടകള്‍ കൂടി തുറക്കുന്നു; നീക്കം പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെ

Published on

പ്രളയദുരന്തങ്ങളുടെ കെടുതികളില്‍ നിന്ന് കരയറാന്‍ പാടുപെടുന്നതിനിടെ പശ്ചിമഘട്ടത്തില്‍ 31 കരിങ്കല്‍ ക്വാറികള്‍ക്ക് കൂടി അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. മൂന്ന് ജില്ലകളിലെ 31 അപേക്ഷകളില്‍ മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പ് അംഗീകാരപത്രം നല്‍കി. റവന്യൂ വകുപ്പിനെ മാറ്റിനിര്‍ത്തിയും 2015ലെ മൈനിങ് ചട്ടം പരിഗണിക്കാതെയുമാണ് നീക്കം. പാരിസ്ഥിതികാഘാത പഠനമോ ചര്‍ച്ചയോ നടത്താതെയും ഭൂഗര്‍ഭജലവിതാനം പരിശോധിക്കാതെയും നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

പെട്ടിക്കടകള്‍ക്കെന്ന പോലെ ക്വാറി അനുമതി; 31 പാറമടകള്‍ കൂടി തുറക്കുന്നു; നീക്കം പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെ
പ്രളയമുണ്ടായ കഴിഞ്ഞ വര്‍ഷം അനുമതി കൊടുത്തത് 129 ക്വാറികള്‍ക്ക്; കവളപ്പാറ മേഖലയില്‍ 20 പാറമടകള്‍

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 18ഉം കൊല്ലത്ത് ഏഴും പത്തനംതിട്ടയില്‍ ആറും ക്വാറികള്‍ തുറക്കാനാണ് തീരുമാനം. മറ്റ് വകുപ്പുകളുടെ അനുമതി കൂടി ലഭിച്ചാല്‍ ഉടന്‍ തന്നെ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കും. അദാനി തുറമുഖ കമ്പനി സിഇഒയുടെ പേരില്‍ തലസ്ഥാനത്ത് രണ്ടിടങ്ങളില്‍ അനുമതി നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയില്‍ നാല് ക്വാറികള്‍ക്കായി അനുമതി തേടിയിരിക്കുന്നതും അദാനിയാണ്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ വെച്ചു താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടേയും വ്യവസായ മന്ത്രിയുടേയും കര്‍ശന നിര്‍ദ്ദേശമുണ്ട്.

പെട്ടിക്കടകള്‍ക്കെന്ന പോലെ ക്വാറി അനുമതി; 31 പാറമടകള്‍ കൂടി തുറക്കുന്നു; നീക്കം പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെ
‘കയ്യിലെ പണത്തിനനുസരിച്ച് വീടെടുക്കുന്നത് മാറണം ഡോ.വി.എസ് വിജയന്‍ 

അദാനി പോര്‍ട്‌സിന് വേണ്ടി ചട്ടം ലംഘിച്ച് പെരുങ്കടവിളയില്‍ ഒരു ക്വാറി നല്‍കിയിട്ടുണ്ട്. ജെം ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പാറമട. അടച്ചൂപൂട്ടിയ ക്വാറിയില്‍ നിന്ന് വീണ്ടും പാറ പൊട്ടിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നീക്കം ചെയ്യുന്ന കല്ലിന്റെ അളവ് പോലും നിശ്ചയിച്ചിട്ടില്ല. ഒരു ടണ്‍ കരിങ്കല്ലിന് 26 രൂപ മാത്രമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ജിയോളജി വകുപ്പിന്റെ 2016ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 1385 പാറമകടളാണ് പ്രവര്‍ത്തിക്കുന്നത്. റവന്യൂ ഭൂമിയും വനഭൂമിയും കയ്യേറി ഖനനം നടത്തുന്നവയുള്‍പ്പെടെ അയ്യായിരത്തിലധികം ക്വാറികളാണ് അനധികൃതമായി ഖനനം നടത്തുന്നത്. കരിങ്കല്‍ ലോഡുകള്‍ സംസ്ഥാനത്തിന് പുറത്തെത്തിച്ച് വില്‍പന നടത്തുന്നതായും വിദേശത്തേക്ക് കയറ്റി അയക്കുന്നതായും മലയാളി മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പെട്ടിക്കടകള്‍ക്കെന്ന പോലെ ക്വാറി അനുമതി; 31 പാറമടകള്‍ കൂടി തുറക്കുന്നു; നീക്കം പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെ
കുടിവെള്ളം കിട്ടാത്ത കാലം വരുന്നു; നമുക്ക് പുഴകളെ വീണ്ടെടുക്കാം
logo
The Cue
www.thecue.in