പ്രശാന്ത് കിഷോറിനെയാണോ കോണ്‍ഗ്രസിന് ഉപദേശകനായി വേണ്ടത്? ടേം വ്യവസ്ഥ നേതാക്കള്‍ അംഗീകരിക്കുമോ? കെ.വി തോമസ്

പ്രശാന്ത് കിഷോറിനെയാണോ കോണ്‍ഗ്രസിന് ഉപദേശകനായി വേണ്ടത്?   ടേം വ്യവസ്ഥ നേതാക്കള്‍ അംഗീകരിക്കുമോ?  കെ.വി തോമസ്
Published on

കോണ്‍ഗ്രസിനെ പോലൊരു പാരമ്പര്യമുള്ള പാര്‍ട്ടിക്ക് പ്രശാന്ത് കിഷോറിനെയാണോ ഉപദേശകനായി വേണ്ടതെന്ന് കെ.വി തോമസ്. എം.പി ആകണമെങ്കിലും എം.എല്‍.എ ആകണമെങ്കിലും വ്യക്തമായ ടേം വെക്കണമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞിട്ടുണ്ട്. അത് അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകുമോ? അവിടെയാണല്ലോ ഞാനുമായിട്ടുള്ള പ്രശ്‌നം. എന്നെ ഏഴ് പ്രാവശ്യം ജനങ്ങള്‍ ജയിപ്പിച്ച് വിട്ടു. ഇനി ഞാന്‍ മാറണം എന്നാണ് പറയുന്നത്. അപ്പോള്‍ തന്നെ എട്ടും ഒമ്പതും തവണ എം.പിയും എം.എല്‍.എയുമൊക്കെ ആയവര്‍ ഉണ്ടെന്ന് അതൃപ്തി പരസ്യമാക്കി കൊണ്ട് കെ.വി തോമസ് ദ ക്യുവിനോട് പറഞ്ഞു.

കെ.വി തോമസിന്റെ വാക്കുകള്‍

കോണ്‍ഗ്രസിനെ പോലൊരു പാരമ്പര്യമുള്ള പാര്‍ട്ടിക്ക് പ്രശാന്ത് കിഷോറിനെയാണോ ഉപദേശകനായി വേണ്ടത്. അദ്ദേഹം ഏതൊക്കെ പാര്‍ട്ടികള്‍ക്ക് ഉപദേശം കൊടുത്തയാളാണ്. അദ്ദേഹം പറഞ്ഞ അഡൈ്വസ് ഇവര്‍ സ്വീകരിക്കുമോ? അദ്ദേഹം പറഞ്ഞിട്ടുണ്ട്, എം.പി ആകണമെങ്കിലും എം.എല്‍.എ ആകണമെങ്കിലും വ്യക്തമായ ടേം വെക്കണം. ആ ടേം ഇവര്‍ അംഗീകരിക്കുമോ? അവിടെയാണല്ലോ ഞാനുമായിട്ടുള്ള അഭിപ്രായ വ്യത്യാസം. എന്നെ ഏഴ് പ്രാവശ്യം ജനങ്ങള്‍ക്ക് ജയിപ്പിച്ച് വിടാം. പക്ഷേ അത് അംഗീകരിക്കില്ല ഞാന്‍ മാറണം.

വേറെ പലരും ഏഴും എട്ടും ഒമ്പതും പ്രാവശ്യമായി. അവര്‍ക്കൊന്നും കുഴപ്പമില്ല. എനിക്ക് 73 വയസായപ്പോഴാണ് നിഷേധിക്കുന്നത്. അന്നും എന്നേക്കാള്‍ പ്രായമായവര്‍ ഈ പാര്‍ട്ടിയില്‍ ഉണ്ട്. പ്രശാന്ത് കിഷോര്‍ പറഞ്ഞിരിക്കുന്നത് അതാണ് ഒരു വ്യക്തത വേണം.

ആ വ്യക്ത അംഗീകരിക്കാന്‍ നേതൃത്വം തയ്യാറാകുമോ. മറ്റൊന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത് താഴെത്തട്ടിലുള്ള സംവിധാനം. താഴെത്തട്ടില്‍ കോണ്‍ഗ്രസിനൊരു ശക്തിയുണ്ട്. ആ ശക്തി എന്ന് പറയുന്നത് ജനങ്ങളുടെ വികാരമാണ്. അല്ലാതെ സി.പി.എമ്മിനെ പോലെയോ സി.പി.ഐയെ പോലെയോ ഒരു കാഡര്‍ പാര്‍ട്ടിയായി മാറാന്‍ കോണ്‍ഗ്രസിന് കഴിയില്ല. പ്രായോഗികമല്ല.h

Related Stories

No stories found.
logo
The Cue
www.thecue.in