ഓണപ്പാച്ചിലില്‍ കൊച്ചിക്കാര്‍ കുണ്ടന്നൂരില്‍ കുരുങ്ങുമോ ?; റോഡുകള്‍ തകര്‍ന്നു തന്നെ; കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി കളക്ടര്‍  

ഓണപ്പാച്ചിലില്‍ കൊച്ചിക്കാര്‍ കുണ്ടന്നൂരില്‍ കുരുങ്ങുമോ ?; റോഡുകള്‍ തകര്‍ന്നു തന്നെ; കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി കളക്ടര്‍  

Published on

മേല്‍പ്പാലനിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കുണ്ടന്നൂരിലെ ഗതാഗതക്കുരുക്കില്‍ ഇന്നലെ യാത്രക്കാര്‍ കുരുങ്ങിയത് രണ്ട് മണിക്കൂറിലേറെ. പൊട്ടിപ്പൊളിഞ്ഞ റോഡിലെ ചെളിക്കുഴികളും വെള്ളക്കെട്ടും ഓണത്തിരക്കില്‍ നഗരത്തിലേക്കിറങ്ങിയ യാത്രക്കാരെ കുരുക്കിയതോടെ കുഴിയടയ്ക്കാന്‍ കൊച്ചി കമ്മിഷണര്‍ വിജയ് സാഖറേയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ തന്നെ രംഗത്തിറങ്ങി.

റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തമുള്ള മേല്‍പാലം പണി കരാറുകാരനില്‍ നിന്നു കോണ്‍ക്രീറ്റ് മിശ്രിതം വാങ്ങി ജംഗ്ഷനിലെ കുഴികള്‍ നികത്തി. പല വാഹനങ്ങളും കുഴികളില്‍ വീഴുന്ന സ്ഥിതിക്ക് ഇതോടെയാണ് അവസാനമായത്. കുഴികളില്‍ കോണ്‍ക്രീറ്റ് ജെസിബി ഉപയോഗിച്ച് ഇട്ടതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ മണ്‍വെട്ടിയും മറ്റും ഉപയോഗിച്ചു റോഡ് ഗതാഗത യോഗ്യമാക്കുകയായിരുന്നു.

ഓണപ്പാച്ചിലില്‍ കൊച്ചിക്കാര്‍ കുണ്ടന്നൂരില്‍ കുരുങ്ങുമോ ?; റോഡുകള്‍ തകര്‍ന്നു തന്നെ; കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി കളക്ടര്‍  
‘വാഹനം ഓടിക്കാന്‍ പോലും യോഗ്യമല്ല’; കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ സ്വമേധയാ കേസെടുത്ത് കോടതി  

മേല്‍പാലം പണി ആരംഭിച്ചത് മുതല്‍ കുണ്ടന്നൂരിലും വൈറ്റിലയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വൈറ്റില ഭാഗത്ത് ഗതാഗതനിയന്ത്രണം കൃത്യമായി നടപ്പിലാക്കിയതോടെ കുറച്ച് ആശ്വാസമുണ്ടായെങ്കിലും മഴയില്‍ റോഡ് കുളമായതോടെ വീണ്ടും ദുര്യോഗം തുടങ്ങി. കുണ്ടന്നൂരില്‍ ദിവസവും രാവിലെ എട്ടു മണിയോടെ തന്നെ ബ്ലോക്ക് ആരംഭിക്കും. നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷന്‍ മുതല്‍ നീളുന്ന കുരുക്കില്‍ കൂടുതല്‍ പ്രയാസപ്പെടുന്നത് സ്വകാര്യ ബസ് സര്‍വീസും അതിന് ആശ്രയിക്കുന്ന യാത്രക്കാരുമാണ്. ബൈക്കുകള്‍ കുണ്ടന്നൂര്‍ പാലം കയറാതെ നെട്ടൂര്‍ പുതിയ പാലം വഴി കടന്നു പോകുന്നുണ്ടെങ്കിലും ജംഗ്ഷനിലെത്തുമ്പോഴേക്കും വീണ്ടും കുരുക്കിലാവും. ജംഗ്ഷന്‍ ഒഴിവാക്കി ഇടവഴികളിലൂടെ പോകാന്‍ ശ്രമിച്ചാലും മഴയില്‍ തകര്‍ന്ന ഈ ചെറിയ റോഡുകളില്‍ കാത്തിരിക്കുന്നതും കുഴികളും ബ്ലോക്കും തന്നെയാണ്.

മഴയില്‍ പൂര്‍ണമായി മാറാത്തത് അറ്റകുറ്റപ്പണിയെ ബാധിക്കുന്നുണ്ട്. പലയിടത്തും റോഡിലാകെ ചെളി ഒഴുകിയ നിലയിലാണ്. ഓണാവധിക്കാലമായതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ നഗരത്തില്‍ തിരക്ക് വര്‍ധിക്കാനിടയുണ്ട്. അറ്റകുറ്റപ്പണികള്‍ ഉടനടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഉത്രാടപ്പാച്ചില്‍ കൊച്ചിക്കാര്‍ക്ക് റോഡില്‍ തന്നെ ആകുമെന്ന് കാര്യത്തിലും സംശയമില്ല.

ഓണപ്പാച്ചിലില്‍ കൊച്ചിക്കാര്‍ കുണ്ടന്നൂരില്‍ കുരുങ്ങുമോ ?; റോഡുകള്‍ തകര്‍ന്നു തന്നെ; കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി കളക്ടര്‍  
പാലാരിവട്ടം: വിജിലന്‍സ് പിടിച്ചെടുത്ത രേഖകളില്‍ ഇബ്രാഹിംകുഞ്ഞിന്റെ ഒപ്പുകള്‍; വ്യക്തമായ തെളിവ് ലഭിച്ചാല്‍ അറസ്റ്റ് 

ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനായി ക്രിമിനല്‍ നടപടിച്ചട്ടത്തിന്റെ അടിസ്ഥാനത്തിലുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ. സുഹാസ് ഉത്തരവിട്ടിട്ടുണ്ട്. അറ്റകുറ്റപ്പണി ആരംഭിക്കാത്ത റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സി.ആര്‍.പി.സി.) 133 വകുപ്പ് പ്രകാരം നോട്ടീസും നല്‍കി.

പൊതുജനത്തിന്റെ സുഗമമായ ഗതാഗതത്തിനും സഞ്ചാരത്തിനും തടസ്സം സൃഷ്ടിക്കല്‍, ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകല്‍, പൊതുജന സുരക്ഷയ്ക്ക് ഭംഗം വരുത്തല്‍, ജീവന് ഭീഷണിയാകല്‍ എന്നിവയ്ക്ക് ഈ ഉദ്യോഗസ്ഥര്‍ കാരണക്കാരായതായി മജിസ്റ്റീരിയല്‍ അധികാരം ഉപയോഗിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ കളക്ടര്‍ ചൂണ്ടിക്കാട്ടി.

കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി, ജി.സി.ഡി.എ. സെക്രട്ടറി എന്നിവര്‍ക്കാണ് നോട്ടീസ്. കലൂര്‍ - കടവന്ത്ര റോഡ്, തമ്മനം - പുല്ലേപ്പടി റോഡ്, തേവര ഫെറി (പണ്ഡിറ്റ് കറുപ്പന്‍) റോഡ്, പൊന്നുരുന്നി ചളിക്കവട്ടം റോഡ്, പൊന്നുരുന്നി (ടെമ്പിള്‍) റോഡ് എന്നിവയുടെ ചുമതലക്കാരായ ഉദ്യോഗസ്ഥരെന്ന നിലയിലാണ് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും ജി.സി.ഡി.എ. സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഏഴ് ദിവസത്തിനകം റോഡുകള്‍ ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ സി.ആര്‍.പി.സി. 141 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പോടെയാണ് നോട്ടീസ്. ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന പക്ഷം തുടര്‍ നടപടികളിലേക്ക് കടക്കും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ സെപ്റ്റംബര്‍ 11-ന് കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കണം.

ഓണപ്പാച്ചിലില്‍ കൊച്ചിക്കാര്‍ കുണ്ടന്നൂരില്‍ കുരുങ്ങുമോ ?; റോഡുകള്‍ തകര്‍ന്നു തന്നെ; കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി കളക്ടര്‍  
പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനിക്ക് വീണ്ടും കരാര്‍; ക്രമക്കേട് കാട്ടിയ ആര്‍ഡിഎസിനെ റോഡ് പണി കൂടി ഏല്‍പിച്ച് സര്‍ക്കാര്‍

ബുധനാഴ്ച വൈകീട്ട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ റോഡുകളുടെ അറ്റകുറ്റപ്പണി രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനമെടുത്തിരുന്നു. തൊട്ടടുത്ത ദിവസം തന്നെ നിര്‍മാണം ആരംഭിക്കാനും തീരുമാനമായി. എന്നാല്‍, ഇതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ക്രിമിനല്‍ നടപടിച്ചട്ടത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്ക് കളക്ടര്‍ തീരുമാനമെടുത്തത്.

പൊതുമരാമത്ത് വകുപ്പ്, ജി.സി.ഡി.എ., എന്‍.എച്ച്, കൊച്ചി കോര്‍പ്പറേഷന്‍, എന്‍.എച്ച്. 66, എന്‍.എച്ച്. 85, കൊച്ചി മെട്രോ, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, കൊച്ചിന്‍ റിഫൈനറീസ് ലിമിറ്റഡ്, എന്‍.എച്ച്.എ.ഐ. എന്നീ വകുപ്പുകളുടെ കീഴിലുള്ള റോഡുകളാണ് അടിയന്തരമായി നന്നാക്കേണ്ടത്.

അടിയന്തര അറ്റകുറ്റപ്പണിക്ക് നിര്‍ദേശിച്ച റോഡുകള്‍

കലൂര്‍-പാലാരിവട്ടം റോഡ് (കലൂര്‍ ട്രാക്ക്), കലൂര്‍-പാലാരിവട്ടം റോഡ് (ആലുവ ട്രാക്ക്), കലൂര്‍-കതൃക്കടവ് റോഡ്, കാരണക്കോടം-കതൃക്കടവ്, തമ്മനം റോഡ്, പാലാരിവട്ടം ബൈപ്പാസ് ജങ്ഷന്‍ റോഡ്, കാക്കനാട്-പാലാരിവട്ടം റോഡ്, ഇടപ്പള്ളി-ചേരാനെല്ലൂര്‍ റോഡ്, ഇടപ്പള്ളി-കളമശേരി റോഡ്, വൈറ്റില-കുണ്ടന്നൂര്‍ റോഡ്, വൈറ്റില-പൊന്നുരുന്നി റോഡ്, കാട്ടാക്കര റോഡ്, കതൃക്കടവ്-പൊന്നുരുന്നി റോഡ്, പുല്ലേപ്പടി റോഡ്, കലൂര്‍-പൊറ്റക്കുഴി റോഡ്, അരൂര്‍-വൈറ്റില റോഡ്, മരട്-കുണ്ടന്നൂര്‍ റോഡ്, മരട്-പേട്ട റോഡ്, ചമ്പക്കര-പേട്ട റോഡ്, കെ.ആര്‍.എല്‍. റോഡ്, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്, കരിങ്ങാച്ചിറ-തിരുവാങ്കുളം റോഡ്, കരിങ്ങാച്ചിറ-ചോറ്റാനിക്കര റോഡ്, മിനി ബൈപ്പാസ് റോഡ്, വൈക്കം-പൂത്തോട്ട റോഡ്, എറണാകുളം-വൈപ്പിന്‍ റോഡ്, ബോള്‍ഗാട്ടി-എറണാകുളം റോഡ്, പണ്ഡിറ്റ് കറുപ്പന്‍ റോഡ്, തേവര-വെണ്ടുരുത്തി റോഡ്, വളഞ്ഞമ്പലം-രവിപുരം റോഡ്, കെഎസ്ആര്‍ടിസി-കതൃക്കടവ് റോഡ്, ജി.സി.ഡി.എ. ഗാന്ധിനഗര്‍ റോഡ്, കെ.കെ. റോഡ്-കുമാരനാശാന്‍ ജങ്ഷന്‍, ഓള്‍ഡ് തേവര-ഫോര്‍ഷോര്‍ റോഡ്, ഇടക്കൊച്ചി-പാമ്പായിമൂല റോഡ് എന്നീ റോഡുകളിലെ വിവിധ ഭാഗങ്ങളാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

logo
The Cue
www.thecue.in