കോഴിക്കോട്ടെ വനിതാ മാൾ പൂട്ടുന്നു ; കടത്തിലായി സംരംഭകർ

കോഴിക്കോട്ടെ വനിതാ മാൾ പൂട്ടുന്നു ; കടത്തിലായി സംരംഭകർ
Published on

കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഏഷ്യയിലെ ആദ്യ വനിതാ മാൾ പൂട്ടുന്നു. നടത്തിപ്പുകാരും സംരംഭകരും തമ്മിലുള്ള വാടക തർക്കത്തിൽ കോഴിക്കോട് തുടങ്ങിയ മഹിളാമാളിനാണ് എന്നെന്നേക്കുമായി താഴ് വീഴുന്നത്.

സ്ത്രീ ശാക്തീകരണം എന്ന ഉദ്ദേശ ലക്ഷ്യവുമായി ആരംഭിച്ച മഹിളാമാളാണ് ഒന്നര വർഷം പോലും പ്രവർത്തിക്കാനാകാതെ അടച്ച് പൂട്ടേണ്ടി വരുന്നത് . പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ സംരംഭകർ നടത്തിപ്പുകാർക്ക് കൊടുക്കേണ്ട വാടക മുടങ്ങി. ഇതോടെ നടത്തിപ്പുകാരായ കുടുംബശ്രീ യൂണിറ്റ് ഗ്രൂപ്പും വനിതാ സംരംഭകരും തമ്മിൽ തർക്കമായി. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മാളിനകത്ത് കിടന്ന് നശിച്ചു. വാടക ലഭിക്കാതായതോടെ നടത്തിപ്പുകാരുടെ വായ്പാ തിരിച്ചടവും മുടങ്ങി.

ആദ്യ ലോക്ക് ഡൗണിന് ശേഷം മാൾ തുറക്കാൻ ശ്രമിച്ചെങ്കിലും ഒരു ദിവസം പോലും പ്രവർത്തിച്ചില്ല. കെട്ടിട ഉടമയുമായി നടത്തിപ്പുകാർ ഉണ്ടാക്കിയ കരാറും അവസാന ഘട്ടത്തിലാണ് . ഇതോടെയാണ് മാളിന് എന്നേക്കുമായി പൂട്ട് വീഴുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in