കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷവും താന്‍ നാട്ടില്‍ തന്നെയുണ്ടന്ന് മന്ത്രി കെ.ടി ജലീല്‍. ആകാശം ഇടിഞ്ഞുവീഴുകയോ, ഭൂമി പിളരുകയോ ചെയ്തില്ലെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത അതീവ പ്രധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ ഗണ്‍മാന്റെ ഫോണ്‍ തിരിച്ചുകിട്ടിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നുവെന്നും ഇഞ്ചികൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണാടകയിലോ കിട്ടാനുണ്ടെങ്കില്‍ അറിയിക്കണമെന്നും മന്ത്രി പരിഹസിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല
സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുള്‍പ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വര്‍ണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍, തിരിച്ചു ലഭിച്ച വിവരം എല്ലാ 'അഭ്യുദയകാംക്ഷികളെ'യും സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണര്‍ത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു. സത്യമേവ ജയതെ.
Minister Kt jaleel Slams Media And Opposition Through Facebook Post