കുഞ്ഞാലിക്കുട്ടി യുഗം ലീഗില്‍ തീര്‍ന്നെന്ന് കെ.ടി ജലീല്‍, ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാന്‍

KT Jaleel against PK Kunhalikutty
KT Jaleel against PK Kunhalikutty
Published on

കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത ആദ്യത്തെ പത്രസമ്മേളനമാണ് കോഴിക്കോട്ട് നടന്നതെന്ന് കെ.ടി ജലീല്‍. മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം അവസാനിച്ചു. പാര്‍ട്ടിയില്‍ ശുദ്ധികലശം നടത്തേണ്ടിവരും.

മാഫിയാ രാഷ്ട്രീയത്തിന് എതിരായ താക്കീതാണ് ലീഗ് നേതൃയോഗത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് കെ.ടി ജലീല്‍. പാണക്കാട്ടെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞത് തന്നെ ഉദ്ദേശിച്ചല്ല.

കുഞ്ഞാലിക്കുട്ടിയെ ഉദ്ദേശിച്ചാണെന്നും കെ.ടി ജലീല്‍. കുഞ്ഞാലിക്കുട്ടി യുഗം ലീഗില്‍ അവസാനിച്ചേ പറ്റൂ. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാനാണ് കുഞ്ഞാലിക്കുട്ടി. പല നേതാക്കളെയും പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് കുഞ്ഞാലിക്കുട്ടിയാണ്.

പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ല, ജലീലിനെതിരെ പരിഹാസവുമായി സാദിഖലി തങ്ങള്‍

പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ മുഈനലി തങ്ങളുടെ വാര്‍ത്താസമ്മേളനത്തെ തള്ളിയും കെ.ടി ജലീലിനെ പരിഹസിച്ചും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്ന് സാദിഖലി തങ്ങള്‍. മുസ്ലീം ലീഗ് നേതൃയോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ജലീലിന് മറുപടി.

കെ.ടി ജലീലിന്റെ ഭീഷണിയില്‍ പേടിക്കുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗെന്ന് ഇടി മുഹമ്മദ് ബഷീര്‍. മുഈനലിയുടെ വാര്‍ത്താസമ്മേളനം പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നും സാദിഖലി.

ഒറ്റപ്പെട്ട് അഭിപ്രായം പറയുന്ന ഒരു പാരമ്പര്യം അല്ല പാണക്കാട് കുടുംബത്തിനുളളത്. അത് ലീഗിന്റെ കാര്യങ്ങളായാലും പൊതുസമൂഹത്തെ സംബന്ധിക്കുന്ന മറ്റ് കാര്യങ്ങളായാലും. കൂട്ടായ ചര്‍ച്ചയിലൂടെ ഉളള തീരുമാനം കുടുംബത്തിലെ മുതിര്‍ന്ന ആളാണ് പറയുക. ഇവിടെ അത് ലംഘിക്കപ്പെട്ടു. അക്കാര്യം മുഈനലിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സാദിഖലി തങ്ങള്‍.

മുഈന്‍ അലി തങ്ങളുടെ വാര്‍ത്താസമ്മേളനത്തിനിടെ അതിക്രമിച്ചെത്തി ഭീഷണി മുഴക്കുകയും തെറി വിളിക്കുകയും ചെയ്ത ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയ കടവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച മുഈനലി തങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ഹൈദരലി തങ്ങള്‍ തീരുമാനമെടുക്കുമെന്നും ലീഗ്. ചന്ദ്രികയിലെ കള്ളപ്പണത്തില്‍ ഹൈദരലി തങ്ങളെ ഇഡി വിളിപ്പിച്ചത് അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയെന്നും ചികില്‍സ തേടിയെന്നും മുഈനലി തങ്ങള്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in