തിരുവനന്തപുരം ലോ കോളേജ് സംഘര്‍ഷത്തില്‍ പ്രതികരണവുമായി കെ.എസ്.യു യൂണിറ്റ് പ്രസിഡന്റും വനിതാ നേതാവുമായി സഫ്‌ന. രാത്രി കോളേജില്‍ നിന്ന് മടങ്ങുമ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടാക്രമിച്ചുവെന്നും വലിച്ചിഴച്ചുവെന്നും സഫ്‌ന പറഞ്ഞു.
വ്യത്യസ്തമായ രാഷ്ട്രീയ ആശയങ്ങള്‍ ഉണ്ടെന്ന് കരുതി ഞങ്ങളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുക എന്ന് പറയുന്നത് ഒരിക്കലും നീതികരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ വൈരാഗ്യമാകാം അക്രമത്തിലേക്ക് നയിച്ചതെന്നും സഫ്‌ന.
സഫ്‌ന പറഞ്ഞത്
രാത്രി എട്ടരയോട് അടുപ്പിച്ച് കോളേജിന് പുറത്തേക്ക് പോകുന്ന സമയത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. എന്നെയും ആഷിഖിനെയും മിഥിനെയുമാണ് കോളേജിനുള്ളില്‍ ആക്രമിച്ചത്.
അതിന് ശേഷം ദേവനാരായണനെയും അവന്റെ കൂടെയുണ്ടായിരുന്ന പത്ത് പേരെയും വീട്ടിനകത്ത് കയറി തല്ലുകയും തേപ്പ് പെട്ടി അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
അവിടെയുണ്ടായിരുന്ന എല്ലാ സാധനങ്ങളും നശിപ്പിച്ച് കളഞ്ഞു. കോളേജിനുള്ളില്‍ എന്നെ വലിച്ചിഴയ്ക്കുകയാണ് ഉണ്ടായത്. ഇതിന് മുമ്പും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഞങ്ങളെ ആക്രമിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.
ഞങ്ങള്‍ക്ക് നീതി ലഭിക്കണം. ഇനിയൊരു വിദ്യാര്‍ത്ഥിക്കും ഇതുപോലെയൊരു അവസ്ഥയുണ്ടാകാന്‍ പാടില്ല. ഇത് വളരെ നീചവും ക്രൂരവുമായിട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഞങ്ങളെ പോലെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലുള്ള ആക്രമണം നേരിടേണ്ടി വരുന്നത്.
വ്യത്യസ്തമായ രാഷ്ട്രീയ ആശയങ്ങള്‍ ഉണ്ടെന്ന് കരുതി ഞങ്ങളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുക എന്ന് പറയുന്നത് ഒരിക്കലും നീതികരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ വൈരാഗ്യമാകാം അക്രമത്തിലേക്ക് നയിച്ചത്.