കോയമ്പത്തൂരിനടുത്ത് കെഎസ്ആര്‍ടിസി വോള്‍വോയും ലോറിയും കൂട്ടിയിടിച്ച് 20 മരണം 

കോയമ്പത്തൂരിനടുത്ത് കെഎസ്ആര്‍ടിസി വോള്‍വോയും ലോറിയും കൂട്ടിയിടിച്ച് 20 മരണം 

Published on

ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് 20 മരണം. 10 പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസിന്റെ ഡ്രൈവറും കണ്ടക്ടറും മരിച്ചവരില്‍ ഉള്‍പ്പെടും. തമിഴ്‌നാട് അവിനാശിയിലായിരുന്നു അപകടം.കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.

കോയമ്പത്തൂരിനടുത്ത് കെഎസ്ആര്‍ടിസി വോള്‍വോയും ലോറിയും കൂട്ടിയിടിച്ച് 20 മരണം 
‘പൗരത്വം തെളിയിക്കാന്‍ വോട്ടര്‍ ഐഡി മതി’ ; ബംഗ്ലാദേശ്‌ നുഴഞ്ഞുകയറ്റക്കാരെന്ന് മുദ്രകുത്തിയവരെ വെറുതെവിട്ട് മുംബൈ കോടതി 

ആകെ 48 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏറെയും മലയാളികളായിരുന്നു. 38 പേര്‍ എറണാകുളത്തേക്ക് ടിക്കറ്റ് റിസര്‍വ് ചെയ്തവരാണ്. മറ്റുള്ളവര്‍ പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലേക്കുമായിരുന്നു. പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ടെയ്‌നര്‍ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചവരിലേറെയും. ലോറിയുടെ ടയര്‍ പൊട്ടി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കോയമ്പത്തൂരിനടുത്ത് കെഎസ്ആര്‍ടിസി വോള്‍വോയും ലോറിയും കൂട്ടിയിടിച്ച് 20 മരണം 
മോഷണം ആരോപിച്ച് ദളിത് സഹോദരങ്ങളെ വളഞ്ഞിട്ടാക്രമിച്ചു; വസ്ത്രമഴിച്ച് ജനനേന്ദ്രിയത്തില്‍ പെട്രോളൊഴിച്ചു 

മാര്‍ബിളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ ഇടിയില്‍ ബസ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. 12 സീറ്റുകളോളം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. യാത്രക്കാരില്‍ ചിലരുടെ ശരീര ഭാഗങ്ങള്‍ ഛിന്നഭിന്നമായി. പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് ശരീരഭാഗങ്ങള്‍ നീക്കിയത്. അപകടം നടന്നത് നഗരത്തില്‍ നിന്ന് ഏറെ വിട്ടുകിടുക്കുന്ന സ്ഥലത്തായിരുന്നതിനാലും അര്‍ധരാത്രിയിലായതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. ഓടിക്കൂടിയ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

logo
The Cue
www.thecue.in