'അവരുടെ യൗവനം പാഴായിപോകുന്നു, എന്തിന് ഈ യുവജന വഞ്ചന'; പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന് പിന്തുണയുമായി കൃഷ്ണകുമാര്‍

'അവരുടെ യൗവനം പാഴായിപോകുന്നു, എന്തിന് ഈ യുവജന വഞ്ചന'; പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന് പിന്തുണയുമായി കൃഷ്ണകുമാര്‍
Published on

പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന് പിന്തുണയുമായി നടനും ബി.ജെ.പി അംഗവുമായ കൃഷ്ണകുമാര്‍. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ നേരിട്ടെത്തിയാണ് താരം പിന്തുണ അറിയിച്ചത്. സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് ഉദ്യോഗാര്‍ത്ഥികളുടെ യൗവനം പാഴായി പോകുകയാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

'പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ജോലി ലഭിക്കാതെ കഷ്ടപ്പെടുന്ന എന്റെ കൊച്ചനുജത്തിമാരെയും അനുജന്മാരെയും നേരില്‍ കാണുവാനായി അവരുടെ സമരമുഖത്തു, ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പോയി. അവരുമായി സംസാരിച്ചു. എന്തൊരു അനീതിയാണിത്. കേരളത്തിലെ ലക്ഷകണക്കിന് യുവാക്കള്‍ സര്‍ക്കാരിന്റെ ലിസ്റ്റില്‍ പ്രതീക്ഷയര്‍പ്പിച്ച്, ജോലി നല്‍കുമെന്ന സര്‍ക്കാരിന്റെ വാക്കും വിശ്വസിച്ച് അവരുടെ യൗവനം പാഴായി പോകുന്നു. എന്തിനു ഈ യുവജന വഞ്ചന', കൃഷ്ണകുമാര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് വിവിധ യുവജന സംഘടനകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസിന്റെ കണ്ണുവെട്ടിച്ച് മതിലിന് മുകളിലൂടെ ചാടികടന്ന വനിതാ പ്രവര്‍ത്തകരെ പിന്നീട് പൊലീസ് ബലം പ്രയോഗിച്ചാണ് പുറത്തെത്തിച്ചത്. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Krishnakumar Supports PSC Rank Holders

Related Stories

No stories found.
logo
The Cue
www.thecue.in