'ഡല്‍ഹിയില്‍ നടക്കുന്നത് ഡമ്മി കര്‍ഷകര്‍ കാട്ടികൂട്ടുന്ന വ്യാജ സമരം', യഥാര്‍ത്ഥ കര്‍ഷകര്‍ സന്തുഷ്ടരെന്ന് കൃഷ്ണകുമാര്‍

'ഡല്‍ഹിയില്‍ നടക്കുന്നത് ഡമ്മി കര്‍ഷകര്‍ കാട്ടികൂട്ടുന്ന വ്യാജ സമരം', യഥാര്‍ത്ഥ കര്‍ഷകര്‍ സന്തുഷ്ടരെന്ന് കൃഷ്ണകുമാര്‍
Published on

ഇന്ത്യ ഒറ്റക്കെട്ട് പ്രചരണത്തില്‍ പ്രതികരണവുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാര്‍. യഥാര്‍ത്ഥ കര്‍ഷകര്‍ സന്തുഷ്ടരാണെന്നും, ഡല്‍ഹിയില്‍ നടക്കുന്നത് ചില ഡമ്മി കര്‍ഷകര്‍ കാട്ടികൂട്ടുന്ന വ്യാജസമരമാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ കൃഷ്ണകുമാര്‍ ആരോപിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

'ഭാരതം ശക്തമായ ഒരു രാജ്യമാണ്. ഭാരതീയര്‍ അതിശക്തരും. നമ്മള്‍ ഒരു വലിയ കുടുംബമാണ്. കുടുംബത്തില്‍ നിറയെ സന്തോഷവും ഇടയ്ക്കു ചില ദുഖങ്ങളും അത് ചിലപ്പൊ കൊച്ചു കൊച്ചു പ്രശ്‌നങ്ങളുമായി മാറാം. നല്ല കുടുംബവും കുടുംബ നാഥനും ഉള്ളതിനാല്‍ നമുക്കത് തീര്‍ക്കാവുന്നതേയുള്ളു. അവിടെയാണ് പരാജിതരായ അയല്‍വക്കകാരുടെ റോള്‍. അതും ഇതുവരെ കേള്‍ക്കാത്ത ചില 'സെലിബ്രിറ്റീസിന്റെ' രംഗപ്രവേശം.

കുത്തിത്തിരിപ്പിനായി ചില വ്യാജ പ്രചരണങ്ങളുമായി ഒന്ന് പണിതു നോക്കി. കര്‍ഷകര്‍ നമ്മുടെ സ്വന്തം സഹോദരങ്ങളാണ്. അവര്‍ സന്തുഷ്ടരും, അവര്‍ അവരുടെ കൃഷിയിടങ്ങളിലുമാണ്. അതുകൊണ്ടാണല്ലോ നമ്മുടെ അന്നം മുട്ടാതെ പോകുന്നതും.

ചില ഡമ്മി കര്‍ഷകര്‍ ഡല്‍ഹിയില്‍ കാട്ടിക്കൂട്ടിയ വ്യാജ കര്‍ഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാകിട സെലിബ്രിറ്റീസിനു കാശുകൊടുത്തു കൂലിക്കേഴുതിപിച്ച ചില ട്വീറ്റുകള്‍ പ്രത്യക്ഷപെട്ടു. പക്ഷെ ഭരതത്തിന്റെ, ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശെരിയായ സെലിബ്രിറ്റിസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ നേതൃത്വത്തില്‍ ആഞ്ഞടിച്ചപ്പോള്‍ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി. എല്ലാം തീര്‍ന്നു.

സ്‌പോര്‍ട്‌സ്, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലെയും സെലിബ്രിറ്റീസ് അവരവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ തിരിച്ചടിച്ചു ശത്രുവിനെ നിശബ്ദമാക്കി. ഇതാണ് ശരിയായ ഭാരതവും ഭാരതീയരും. നമ്മളോട് കളിക്കല്ലേ. മാന്തിയാല്‍ വലിച്ചു കീറും. ഇതാണ് പുതിയ ഇന്ത്യ. ജയ് ഹിന്ദ്.'

Krishnakumar On Farmers Protest

Related Stories

No stories found.
logo
The Cue
www.thecue.in