'ഞാന്‍ കട്ടസംഘി, 5000 വോട്ട് തികച്ച് കിട്ടാത്ത കാലത്തും പാര്‍ട്ടിക്കൊപ്പം നിന്നിട്ടുണ്ട്'; കൃഷ്ണകുമാര്‍

'ഞാന്‍ കട്ടസംഘി, 5000 വോട്ട് തികച്ച് കിട്ടാത്ത കാലത്തും പാര്‍ട്ടിക്കൊപ്പം നിന്നിട്ടുണ്ട്'; കൃഷ്ണകുമാര്‍
Published on

കോളേജില്‍ പഠിക്കുന്ന കാലത്ത് താന്‍ എ.ബി.വി.പി പ്രവര്‍ത്തകനായിരുന്നുവെന്ന് നടനും ബി.ജെ.പി അംഗവുമായ കൃഷ്ണകുമാര്‍. താനൊരു കട്ട സംഘിയാണെന്നും, സംഘി എന്ന് പറയുന്നതിനെ ചെറുതാക്കരുതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

താന്‍ ബി.ജെ.പിയിലേക്ക് വന്നത് കൊണ്ട് ആര്‍ക്കും ദേഷ്യമുണ്ടാവാന്‍ സാധ്യതയില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 'കലയും രാഷ്ട്രീയവും രണ്ടാണ്. കോളേജില്‍ പോകുന്ന കാലത്ത് എ.ബി.വി.പിയിരുന്നു, പിന്നീട് ബി.ജെ.പിയായി. അന്നൊന്നും പാര്‍ട്ടിക്ക് അയ്യായിരം വോട്ട് തികച്ച് കിട്ടാത്ത കാലമാണ്. അന്നും പാര്‍ട്ടിക്കൊപ്പം നിന്നിട്ടുണ്ട്. സംഘി എന്ന് പറയുന്നതിനെ ചെറുതാക്കരുത്. ഞാനൊരു കട്ടസംഘിയാണ്. നമ്മള്‍ ഒരു സംഘത്തിന്റെ ഭാഗമാണ്.

പാര്‍ട്ടിയില്‍ നിന്നും ആനുകൂല്യം കിട്ടാവുന്ന പദവിയില്‍ ഒന്നുമല്ലല്ലോ. അതൊക്കെ ഹിറോ/ ഹീറോയിന്‍മാര്‍ക്കൊക്കെ കിട്ടുമായിരിക്കും. ഇനി എനിക്ക് സീരിയലിനൊന്നും ദേശീയ തലത്തില്‍ നിന്നും അവാര്‍ഡ് കിട്ടാനൊന്നുമില്ലല്ലോ', കൃഷ്ണകുമാര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബിജെപിക്ക് വേണ്ടി പ്രചരണം നടത്തിയിരുന്ന കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പിയില്‍ അംഗത്വം എടുത്തത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല നഗരസഭാ പ്രതിനിധി സംഗമത്തില്‍ വെച്ച് ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി.നദ്ദയുടെ സാനിധ്യത്തിയായിരുന്നു അംഗത്വം സ്വീകരിച്ചത്.

Krishnakumar About His BJP Membership

Related Stories

No stories found.
logo
The Cue
www.thecue.in