കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു, രാഷ്ട്രീയകേരളത്തിന്റെ വിപ്ലവനായിക

കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു, രാഷ്ട്രീയകേരളത്തിന്റെ വിപ്ലവനായിക
Published on

രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവജ്വാലയായിരുന്ന മുതിര്‍ന്ന കമ്യൂണിസ്റ്റും മുന്‍മന്ത്രിയുമായ കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 101 വയസായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു.

ആദ്യ കേരളമന്ത്രിസഭയിലെ റവന്യുമന്ത്രിയായിരുന്നു കെ.ആര്‍ ഗൗരിയമ്മ. ചേര്‍ത്തല താലൂക്കിലെഅന്ധകാരനഴിയിലാണ് ജനനം. തിരൂര്‍ ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അവര്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി.എ. ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദവും.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജ്യേഷ്ഠസഹോദരന്‍ സുകുമാരന്റെ പ്രേരണയാല്‍ ഗൗരിയമ്മ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്ക്.

1953-ലും 1954-ലും നടന്ന തിരുവിതാംകൂര്‍, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഗണ്യമായ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവില്‍ വന്ന മന്ത്രിസഭയില്‍ അംഗമായി. 1957-ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാല്‍ 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സി.പി.ഐയിലും ഗൗരിയമ്മ സി.പി.എമ്മിലും ചേര്‍ന്നു

സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ഗൗരിയമ്മ 1994ല്‍ ജെ.എസ്.എസ് രൂപീകരിച്ചു. പിന്നീട് യുഡിഎഫിന്റെയും യുഡിഎഫ് മന്ത്രിസഭകളിലും ഭാഗമായി. 2016ല്‍ യുഡിഎഫ് വിട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in