വ്യാജ ചികിത്സ, മോന്‍സണെതിരെ സുധാകരന്‍ നിയനടപടിക്ക്, പരാതിക്കാരന്‍ അനൂപിനെതിരെ മാനനഷ്ടക്കേസും നല്‍കും

വ്യാജ ചികിത്സ, മോന്‍സണെതിരെ സുധാകരന്‍ നിയനടപടിക്ക്, പരാതിക്കാരന്‍ അനൂപിനെതിരെ മാനനഷ്ടക്കേസും നല്‍കും
Published on

വ്യാജ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കോസ്മറ്റോളജിസ്റ്റെന്ന പേരില്‍ വ്യാജ ചികിത്സ നടത്തിയതിനാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ കെ. സുധാകരന്‍ പരാതി നല്‍കുക.

മോന്‍സണുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച പരാതിക്കാരന്‍ അനൂപിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.

മോന്‍സന്റെ പുരാവസ്തു ശേഖരമുള്ള വീട്ടില്‍ സുധാകരന്‍ പലപ്പോഴും വന്നുപോയിട്ടുണ്ടെന്ന് പരാതിക്കാരന്‍ അനൂപ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ അഭിഭാഷകരുമായി നിയമനടപടികള്‍ സംബന്ധിച്ച് സുധാകരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡോക്ടറെന്ന നിലയിലാണ് മോന്‍സണെ പരിചയമുള്ളതെന്നും ത്വക്ക് ചികിത്സക്കായാണ് മോന്‍ന്റെ കൊച്ചിയിലെ വസതിയില്‍ പോയതെന്നുമാണ് സുധാകരന്‍ പറഞ്ഞത്. മോന്‍സണെ കണ്ടതും ചികിത്സ നടത്തിയതും സത്യമാണെന്നും ചികിത്സയ്ക്കായി അഞ്ച് ദിവസം മോന്‍സന്റെ വീട്ടില്‍ പോയിരുന്നെന്നും സുധാകരന്‍ സമ്മതിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in