പാര്‍ട്ടിക്ക് വിധേയപ്പെട്ടില്ലെങ്കില്‍ പടിക്ക് പുറത്ത്, തരൂരിനോട് കടുപ്പിച്ച് കെപിസിസി

പാര്‍ട്ടിക്ക് വിധേയപ്പെട്ടില്ലെങ്കില്‍ പടിക്ക് പുറത്ത്, തരൂരിനോട് കടുപ്പിച്ച് കെപിസിസി
Published on

കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടിയ്ക്ക് വിരുദ്ധമായ നിലപാട് എടുത്ത ശശി തരൂരിന് താക്കീതുമായി കെ.പി.സി.സി. ശശി തരൂര്‍ വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

കെ റെയിലില്‍ മറുപടി എഴുതിത്തരാന്‍ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ലെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടി എം.പിമാരെല്ലാം പാര്‍ട്ടിക്ക് വഴിപ്പെടണമെന്നും സുധാകരന്‍ പറഞ്ഞു. ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തത് തെറ്റാണെന്നാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് മനസിലാകുന്നതെന്നും സുധാകരന്‍പറഞ്ഞു.

കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ തരൂര്‍ ഒപ്പുവെക്കാതിരുന്നത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. കെ റെയില്‍ പദ്ധതിയെക്കുറിച്ച് നന്നായി പഠിക്കാതെ അക്കാര്യത്തില്‍ നിലപാട് എടുക്കാനാകില്ല. അത്തരത്തില്‍ ഒരു പഠനം നടക്കാത്തതുകൊണ്ടാണ് കത്തില്‍ ഒപ്പ് വെക്കാതിരുന്നതെന്നുമാണ് തരൂര്‍ പറഞ്ഞത്.

കണ്ണടച്ച് ഒരു പദ്ധതിയെയും എതിര്‍ക്കുന്നത് ജാനാധിപത്യത്തില്‍ സ്വാഗതാര്‍ഹമായ നിലപാടല്ലെന്നും തരൂര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in