ലീഗില്‍ സ്ത്രീ സ്ഥാനാര്‍ത്ഥി വേണ്ട; കടുത്ത എതിര്‍പ്പുമായി കെ.പി.എ മജീദ്

ലീഗില്‍ സ്ത്രീ സ്ഥാനാര്‍ത്ഥി വേണ്ട; കടുത്ത എതിര്‍പ്പുമായി കെ.പി.എ മജീദ്
Published on

നിയമസഭയിലേക്ക് സ്ത്രീകളെ മത്സരിപ്പിക്കുവാനുള്ള ആലോചനയ്ക്കിടെ കടുത്ത എതിര്‍പ്പുമായി മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ ഇത്തവണ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ പരിഗണിക്കുമെന്ന് ചര്‍ച്ചകളുണ്ടായിരുന്നു. ഇതിനെതിരെയാണ് പാര്‍ട്ടിക്കുള്ളില്‍ കെ.പി.എ മജീദ് ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു.

സ്ത്രീകളെയും യുവാക്കളെയും പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പാര്‍ട്ടിക്കുള്ളില്‍ അത്തരം ചര്‍ച്ചകളില്ലെന്നായിരുന്നു കെ.പി.എ മജീദിന്റെ പ്രതികരണം. ചില മാന്യസ്ത്രീകള്‍ സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുകയാണ്. മാധ്യമങ്ങളില്‍ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കില്‍ അവര്‍ നിരാശരാകേണ്ടി വരുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

വനിതാ ലീഗ് നേതാക്കളായ കുല്‍സു ടീച്ചര്‍, നൂര്‍ബിന റഷീദ് എന്നിവരും സീറ്റ് ലഭിക്കുകയാണെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. 1996ല്‍ കോഴിക്കോട് സൗത്തില്‍ ഖമറുന്നീസ അന്‍വര്‍ ആയിരുന്നു ലീഗിന്റെ വനിത സ്ഥാനാര്‍ത്ഥി. സ്ത്രീകളെ മത്സരിപ്പിക്കാത്തതിനെതിരെ കടുത്ത വിമര്‍ശനം ലീഗിനെതിരെ ഉയരാറുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in