ബെംഗലൂരു കലാപം:പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കത്തില്‍ അഭിപ്രായം പറയാനില്ലെന്ന് മുസ്ലിം ലീഗ്

ബെംഗലൂരു കലാപം:പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കത്തില്‍ അഭിപ്രായം പറയാനില്ലെന്ന് മുസ്ലിം ലീഗ്
Published on

കര്‍ണാടകയിലെ അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന വാദത്തില്‍ അഭിപ്രായം പറയാനില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. പോപ്പുലര്‍ ഫ്രണ്ടിനോടാണ് ഇക്കാര്യം ചോദിക്കേണ്ടത്. വേറെ പാര്‍ട്ടിയായത് കൊണ്ട് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും കെ പി എ മജീദ് പറഞ്ഞു.

കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം നടക്കുന്ന കാര്യം അറിയില്ല. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് അത്തരമൊരു വിവരം ലഭിച്ചിട്ടില്ലെന്നും കെപിഎ മജീദ് പറഞ്ഞു.

ബെംഗലൂരു കലാപം:പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കത്തില്‍ അഭിപ്രായം പറയാനില്ലെന്ന് മുസ്ലിം ലീഗ്
ബംഗളൂരു കലാപത്തിന് നേതൃത്വം നല്‍കിയത് എസ്.ഡി.പി.ഐ, കൈവെട്ട് മോഡല്‍ കര്‍ണാടകയില്‍ പരീക്ഷിക്കുന്നുവെന്ന് പി.കെ ഫിറോസ്

കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു നവീന്‍ വിദ്വേഷ പരാമര്‍ശമുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ ബെംഗളൂരുവില്‍ കഴിഞ്ഞ ആഴച അക്രമസംഭവങ്ങള്‍ നടന്നത്. ഇതില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പിടിയിലായിരുന്നു. കലാപത്തിന് ആഹ്വനം ചെയ്തു എന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം. പിന്നാലെ എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കം തുടങ്ങിയെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഈ മാസം 20ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനം എടുക്കും. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സേട്ടിനെതിരെ നടന്ന അക്രമത്തിന് പിന്നിലും എസ്ഡിപിഐ ആയിരുന്നവെന്നാണ് പൊലീസ് പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in