വിശ്വാസികള്‍ കറുത്ത മാസ്‌കോ വസ്ത്രമോ ധരിച്ച് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ എത്തരുത്; കോഴിക്കോട് രൂപതയുടെ നിര്‍ദേശം

വിശ്വാസികള്‍ കറുത്ത മാസ്‌കോ വസ്ത്രമോ ധരിച്ച് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ എത്തരുത്; കോഴിക്കോട് രൂപതയുടെ നിര്‍ദേശം
Published on

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന രൂപതാ ശദാബ്ദി പരിപാടിയിലും കറുപ്പ് ഒഴിവാക്കാന്‍ നിര്‍ദേശം. പരിപാടിയിലേക്ക് വിശ്വാസികള്‍ കറുത്ത ഷാളോ മാസ്‌കോ ധരിച്ച് ഇടവകകളില്‍ വരരുതെന്നാണ് ലത്തീന്‍ കത്തോലിക്ക സഭയുടെ രൂപതയുടെ നിര്‍ദേശം.

ഇന്ന് വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കോഴിക്കോട് രൂപതയുടെ ശദാബ്ദി ആഘോഷങ്ങള്‍ക്ക് എത്തുന്നവര്‍ക്കാണ് നിര്‍ദേശം.

കറുത്ത മാസ്‌കുകളോ ഷാളുകളോ ധരിക്കരുതെന്ന പോലീസ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ക്ക് വാട്സാപ്പ് വഴിയാണ് വോളണ്ടിയേഴ്സ് കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിപാടിയിലേക്ക് പുറത്ത് നിന്ന് പ്രതിഷേധക്കാര്‍ വരുമോ എന്ന ആശങ്കയുണ്ട്. അതിനാല്‍ വിശ്വസികള്‍ ഏതെങ്കിലും വിധത്തില്‍ തര്‍ക്കത്തില്‍ ഭാഗമാകേണ്ടതില്ലെന്നും രൂപതാ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സ്വപ്‌ന സുരേഷ് രംഗത്തെത്തിയതിന് പിന്നാലെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളില്‍ സുരക്ഷ കര്‍ശനമാക്കിയത്. പരിപാടികളില്‍ പങ്കെടുക്കുന്നവരോട് കറുത്ത വസ്ത്രം ധരിക്കരുതെന്നും കറുത്ത മാസ്‌ക് ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത പൊതു പരിപാടികളിലും ഇന്നത്തെ പരിപാടികളിലും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in