കിഫ്ബി റോഡ് ടാറിങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പൊളിഞ്ഞു; ചോദ്യം ചെയ്തപ്പോള്‍ ഉദ്യോഗസ്ഥര്‍ തട്ടിക്കയറിയെന്ന് നാട്ടുകാര്‍
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച റോഡ് ടാറിങ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുന്നതിന് മുന്നേ തകര്‍ന്നു. കൊട്ടാരക്കാര-ഭരണിക്കാവ് റോഡാണ് ടാറിങ് പൂര്‍ത്തിയാക്കി ജോലിക്കാര്‍ മടങ്ങുന്നതിന് മുന്‍പ് തന്നെ പൊളിഞ്ഞത്. കുന്നത്തൂര്‍ ആറ്റുകടവ് ജങ്ഷനിലെ ടാറിങ് ഇളകിയത് കണ്ട് ചോദ്യം ചെയ്ത നാട്ടുകാരോട് ഉദ്യോഗസ്ഥര്‍ തട്ടിക്കയറിയെന്ന പരാതിയുണ്ട്.
22 കോടി രൂപ മുടക്കിയാണ് കൊട്ടാരക്കര-ഭരണിക്കാവ് റോഡ് നവീകരിക്കുന്നത്.
നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കരാറുകാരന്‍ വീണ്ടും ടാറിങ് നടത്തി. രണ്ടു വര്‍ഷമായി പൊളിച്ചിട്ടിരിക്കുന്ന റോഡിന്റെ നിര്‍മ്മാണത്തേക്കുറിച്ച് വ്യാപകമായി പരാതികള്‍ ഉയരുന്നുണ്ട്. ഗതാഗതം അസാധ്യമാക്കി ടാറിങ് വൈകിപ്പിക്കുന്നതിന് മുന്നില്‍ ക്രമക്കേടുണ്ടെന്നും ആരോപണങ്ങളുണ്ട്. പൊളിഞ്ഞത് പ്രധാന റോഡ് അല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം