സജി ചെറിയാന്റെ രാജി സന്ദര്‍ഭോചിതം; പുതിയ മന്ത്രി ഇപ്പോഴില്ലെന്ന് കോടിയേരി

സജി ചെറിയാന്റെ രാജി സന്ദര്‍ഭോചിതം;  പുതിയ മന്ത്രി ഇപ്പോഴില്ലെന്ന് കോടിയേരി
Published on

സജി ചെറിയാന്റെ രാജിവെച്ച നടപടി ഉചിതവും സന്ദര്‍ഭോചിതവുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ് പാര്‍ട്ടി പോരാടുന്നതെന്നും കോടിയേരി പറഞ്ഞു.

സജി ചെറിയാന് പകരം ഉടന്‍ മറ്റൊരു മന്ത്രിയുണ്ടാകില്ലെന്നും മന്ത്രിസഭയിലെ ഒഴിവ് നികത്താന്‍ മറ്റൊരു മന്ത്രിയെ നിശ്ചയിക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

കോടിയേരിയുടെ വാക്കുകള്‍

സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ച നടപടി ഉചിതവം സന്ദര്‍ഭോചിതവുമാണ്. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ് പാര്‍ട്ടി പോരാടുന്നത്.

ഭരണഘടന തത്വങ്ങള്‍ക്ക് അനുസരിച്ചാണ് സി.പി.ഐ.എം പ്രവര്‍ത്തിക്കുന്നത്. തന്റെ പ്രസംഗത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചു എന്ന് മനസിലാക്കിയ സജി ചെറിയാന്‍ പെട്ടെന്ന് തന്നെ രാജിവെക്കാന്‍ സന്നദ്ധനായി.

ഉന്നതമായ ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. മാത്രവുമല്ല ഒരു മാതൃക കൂടിയാണ് അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത്. ഈ സംഭവം ദൂരവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അപ്രസക്തമായിരിക്കുകയാണ്.

മന്ത്രിസഭയില്‍ ഒഴിവ് നികത്താന്‍ മറ്റൊരു മന്ത്രിയെ നിശ്ചയിക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. അത് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in