'മതനിരപേക്ഷ വികസിത നവകേരളം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകും'; കോടിയേരി ബാലകൃഷ്ണന്‍

'മതനിരപേക്ഷ വികസിത നവകേരളം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകും'; കോടിയേരി ബാലകൃഷ്ണന്‍
Published on

മതനിരപേക്ഷ വികസിത നവകേരളം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എ.കെ.ജി. സെന്ററില്‍ ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു കോടിയേരിയുടെ പ്രസ്താവന. ഇടതുപക്ഷം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം കുറിച്ചു.

തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി പ്രവേശത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് കെ. മാണി പ്രതികരിച്ചത്. മുന്നണി ധാരണകളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം. പാര്‍ട്ടി എം.എല്‍.എ. റോഷി അഗസ്റ്റിനൊപ്പമായിരുന്നു ജോസ് കെ. മാണി എത്തിയത്.

'മതനിരപേക്ഷ വികസിത നവകേരളം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകും'; കോടിയേരി ബാലകൃഷ്ണന്‍
പാലാ വിട്ട് കൊടുക്കില്ല; നാലിടത്ത് മത്സരിക്കുമെന്നും എന്‍സിപി

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എം.എന്‍. സ്മാരകത്തിലെത്തി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായും ജോസ് കെ. മാണി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു എ.കെ.ജി. സെന്ററിലെത്തിയത്. എ.കെ.ജി. സെന്റര്‍ വിട്ട് നല്‍കിയ വാഹനത്തിലായിരുന്നു യാത്ര.

Related Stories

No stories found.
logo
The Cue
www.thecue.in