വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ചെന്നൈയിലേക്ക് തിരിച്ചു

വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ചെന്നൈയിലേക്ക് തിരിച്ചു
Published on

സി.പി.ഐ.എം മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് തിരിച്ചു.

തിങ്കളാഴ്ച രാവിലെ 10.30ഓടെ എ.കെ.ജി സെന്ററിന് സമീപത്തെ ചിന്ത ഫ്‌ളാറ്റില്‍ നിന്ന് കോടിയേരിയെ പ്രത്യേക ആംബുലന്‍സില്‍ തിരുവനന്തപുരം വമാനത്താവളത്തില്‍ എത്തിച്ചു. ഇവിടെ നിന്ന് പ്രത്യേകം സജ്ജീകരിച്ച എയര്‍ ആംബുലന്‍സിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോകുന്നത്.

ചൈന്നൈയിലേക്ക് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മന്ത്രി പി. രാജീവ്, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരെല്ലാവരും ചിന്ത ഫ്‌ളാറ്റിലെത്തി കോടിയേരിയെ കണ്ടു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് എത്തിക്കുന്നത്. ഉച്ചയോടുകൂടി അപ്പോളോ ആശുപചത്രിയില്‍ ചികിത്സ ആരംഭിക്കും.

കോടിയേരിയുടെ ചികിത്സയുടെ ഭാഗമായി അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ യാത്രയ്ക്കുള്ള എയര്‍ ആംബുലന്‍സ് സജ്ജമാക്കി.

അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന പദം ഒഴിഞ്ഞത്. തുടര്‍ന്ന് എം.വി ഗോവിന്ദനെ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in