കേരളത്തില്‍ ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെതിരായ നീക്കം; ബോധപൂര്‍വ്വമായ കൈവിട്ട കളിയെന്ന് കോടിയേരി

Published on

കേരളത്തില്‍ ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാന ഗവണ്‍മെന്റിനെതിരായ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

''ഗവണര്‍ണര്‍ സാധാരണ നിലയില്‍ ഇടപെടാന്‍ പാടില്ലാത്ത തരത്തിലുള്ള ഇടപെടലാണ് നടത്തുന്നത്. ഗവര്‍ണറുടെ നിലപാടുകള്‍ ജനാധിപത്യ വിരുദ്ധമാണ്. സംസ്ഥാന ഗവണ്‍മെന്റും ഗവര്‍ണറും തമ്മില്‍ യോജിച്ചുപോകേണ്ട ഭരണഘടന സ്ഥാപനങ്ങളാണ്. ആ ഭരണഘടന സ്ഥാപനങ്ങളെന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ട വിധത്തിലല്ല ഗവര്‍ണറുടെ ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തനം ഇപ്പോള്‍ കാണുന്നത്. അത് ജനാധിപത്യ പ്രക്രിയയെ ദുര്‍ബലമാക്കും. ഗവര്‍ണര്‍ പരസ്യമായി സ്വീകരിക്കുന്ന പല നിലപാടുകളോടും ഞങ്ങള്‍ സാധാരണ ഗതിയില്‍ പ്രതികരിച്ചിട്ടില്ല. പക്ഷേ ഇത് ബോധപൂര്‍വ്വമായ കൈവിട്ടൊരു കളിയാണ് എന്ന് തോന്നുന്നു,'' കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കോടിയേരിയുടെ വാക്കുകള്‍

കേരളത്തില്‍ ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാന ഗവണ്‍മെന്റിനെതിരായ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതുവരെയുള്ളതില്‍ നിന്ന് കുറച്ചുകൂടി അതിന്റെ കാഠിന്യം കൂടിയിട്ടുണ്ട്. ഗവണര്‍ണര്‍ സാധാരണ നിലയില്‍ ഇടപെടാന്‍ പാടില്ലാത്ത തരത്തിലുള്ള ഇടപെടലാണ് നടത്തുന്നത്. ഗവര്‍ണറുടെ നിലപാടുകള്‍ ജനാധിപത്യ വിരുദ്ധമാണ്.

സംസ്ഥാന ഗവണ്‍മെന്റും ഗവര്‍ണറും തമ്മില്‍ യോജിച്ചുപോകേണ്ടുന്ന ഭരണഘടന സ്ഥാപനങ്ങളാണ്. ആ ഭരണഘടന സ്ഥാപനങ്ങളെന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ട വിധത്തിലല്ല ഗവര്‍ണറുടെ ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തനം ഇപ്പോള്‍ കാണുന്നത്. അത് ജനാധിപത്യ പ്രക്രിയയെ ദുര്‍ബലമാക്കും. ഗവര്‍ണര്‍ പരസ്യമായി സ്വീകരിക്കുന്ന പല നിലപാടുകളോടും ഞങ്ങള്‍ സാധാരണ ഗതിയില്‍ പ്രതികരിച്ചിട്ടില്ല. പക്ഷേ ഇത് ബോധപൂര്‍വ്വമായ കൈവിട്ടൊരു കളിയാണ് എന്ന് തോന്നുന്നു.

ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളിലൊക്കെ ഗവര്‍ണര്‍മാരെ ഉപയോഗിച്ചിട്ടാണ് ഭരണം അട്ടിമറിച്ചിട്ടുള്ളത്. ഗവര്‍ണര്‍മാരെ ഉപയാഗിക്കുക, ഇ.ഡി, സി.ബി.ഐ ഇങ്ങനെയുള്ള സംഘങ്ങളെ ഉപയോഗിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതാണ് മറ്റ് പല സംസ്ഥാനങ്ങളിലും കാണുന്നത്. അങ്ങനെയൊരു സ്ഥിതിയിലേക്ക് കേരളത്തെ എത്തിക്കാനുള്ള ചില നീക്കങ്ങള്‍ കേരളത്തിലും കാണുന്നുണ്ട്, ആരംഭിച്ചിട്ടുമുണ്ട്.

ഇതോടൊപ്പം ഇപ്പോള്‍ ഒരു ഓര്‍ഡിനന്‍സ് തര്‍ക്കം വന്നുകഴിഞ്ഞിട്ടുണ്ട്. പതിനൊന്ന് ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ തന്നെ പാസാക്കിയ ഓര്‍ഡിനന്‍സാണ്. ആ ഓര്‍ഡിന്‍സ് സംബന്ധിച്ചുള്ള തുടര്‍ന്നുള്ള നടപടി ഗവര്‍ണര്‍ നിരാകരിച്ചിരിക്കുകയാണ്. ഇത് പരിഹരിക്കാന്‍ ഇനി നിയമസഭാ സമ്മേളനം കൂടുക മാത്രമേ വഴിയുള്ളു. ഗവര്‍ണര്‍ പറയുന്നത് ചില ബില്ലുകള്‍ എനിക്ക് വേണ്ടത്ര വായിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. പബ്ലിക്ക് ഹെല്‍ത്ത് ബില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ബില്ലാണ്. അത് ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടതേ അല്ല. ആ ബില്ലും തടസ്സപ്പെടുത്തി. പോകുമ്പോള്‍ എല്ലാം കൂടി, പതിനൊന്നും പോകട്ടെ എന്നു വിചാരിച്ചിട്ടാണോ അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത് എന്ന് അറിയില്ല. ഏതായാലും ഇത്തരമൊരു സമീപനം സാധാരണ ഗതിയില്‍ കേരളത്തില്‍ പരിചയമില്ലാത്തതാണ്.

ഗവര്‍ണര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ രീതിയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള ബാധ്യതയുണ്ട്. അതില്‍ വ്യത്യസ്തതയുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് നിലപാടൊക്കെ സ്വീകരിക്കാം. ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. അതിന്റെ ഭാഗമായി ഇപ്പോള്‍ സ്വീകരിച്ച നിലപാട് ദുരുഹമാണ്. അങ്ങനെ നേരിടുന്നതിന് വേണ്ടി ആവശ്യമായ നടപടി സര്‍ക്കാരിനും സ്വീകരിക്കേണ്ടി വരും.

Related Stories

No stories found.
logo
The Cue
www.thecue.in