പണം എവിടെ നിന്ന്, തെരഞ്ഞെടുപ്പിന് ഉപയോഗിച്ചോ? ,കൊടകര കുഴല്‍പ്പണക്കേസില്‍ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും

പണം എവിടെ നിന്ന്, തെരഞ്ഞെടുപ്പിന് ഉപയോഗിച്ചോ? ,കൊടകര കുഴല്‍പ്പണക്കേസില്‍ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും
Published on

ബിജെപി സംസ്ഥാന നേതൃത്വത്തെ ഒന്നാകെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ തൃശൂരില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ മൊഴിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കുഴല്‍പ്പണക്കേസില്‍ പണമെത്തിച്ച ധര്‍മ്മരാജന്‍ എത്തിയിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിനാണ് പൊലീസ് വിളിപ്പിക്കുന്നത്.

കുഴല്‍പ്പണം തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചോ, പണത്തിന്റെ സ്രോതസ് എന്നിവ പരിശോധിക്കുന്നതിനാണ് മൊഴിയെടുക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും.

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പൊലീസ് എഫ്‌ഐആര്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. കേസ് ഇഡി ഏറ്റെടുക്കുന്നതില്‍ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലുള്‍പ്പെടെ ഇഡി കാണിച്ച താല്‍പ്പര്യം പരാതി കിട്ടിയിട്ടും കൊടകര കുഴല്‍പ്പണക്കേസില്‍ കാണിക്കുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

പണം എവിടെ നിന്ന്, തെരഞ്ഞെടുപ്പിന് ഉപയോഗിച്ചോ? ,കൊടകര കുഴല്‍പ്പണക്കേസില്‍ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും
കൊടകര കുഴല്‍പ്പണം; ബിജെപിക്ക് അഴിക്കും തോറും മുറുകുന്ന കുരുക്ക്‌

Related Stories

No stories found.
logo
The Cue
www.thecue.in