അഴീക്കോട്ടേക്കില്ല,കാസര്‍ഗോഡ് കിട്ടണമെന്ന് കെ.എം ഷാജി; ഇല്ലെങ്കില്‍ മത്സരിക്കില്ല

അഴീക്കോട്ടേക്കില്ല,കാസര്‍ഗോഡ് കിട്ടണമെന്ന് കെ.എം ഷാജി; ഇല്ലെങ്കില്‍ മത്സരിക്കില്ല
Published on

അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് കെ.എം ഷാജി എം.എല്‍എ. കാസര്‍ഗോഡ് സീറ്റ് കിട്ടണം. മുസ്ലിം ലീഗ് നേതൃത്വത്തെ കെ.എം ഷാജി ഇക്കാര്യം അറിയിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അഴീക്കോട് തന്നെ മത്സരിക്കുമെന്ന് കെ.എം ഷാജി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

കാസര്‍ഗോഡ് സീറ്റ് കിട്ടില്ലെങ്കില്‍ കണ്ണൂരും അഴീക്കോടും വച്ച് മാറണമെന്ന നിര്‍ദേശം പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായി സീറ്റ് മാറുന്ന കാര്യം നേരത്തെ മുസ്ലിം ലീഗ് നേതൃത്വം ആലോചിച്ചിരുന്നു. കണ്ണൂര്‍ സീറ്റ് വിട്ട് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പര്യമുണ്ടായിരുന്നില്ല.

കേസുള്ളവര്‍ മാറി നില്‍ക്കണമെന്ന് മുസ്ലിം ലീഗിലെ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കേസും നിലവിലുള്ളതിനാല്‍ കെ.എം ഷാജി മത്സരിക്കാനുണ്ടാകില്ലെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നത്.

അഴീക്കോട് മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. വിജയം എളുപ്പമല്ലെന്നതാണ് കെ.എം ഷാജിയെ മണ്ഡലം മാറാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. കാസര്‍ഗോഡ് മണ്ഡലത്തില്‍ എന്‍.എ നെല്ലിക്കുന്നിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്.

പ്ലസ് ടു അഴിമതി കേസുള്ളതിനാല്‍ അഴീക്കോട് മണ്ഡലത്തില്‍ ഇടതുപക്ഷം അത് പ്രചരണായുധമാക്കും. ഇത് തിരിച്ചടിയാകുമെന്ന ആശങ്ക കെ.എം ഷാജിക്കുണ്ട്. പ്രകാശന്‍ മാസ്റ്ററെ പരാജയപ്പെടുത്തിയാണ് 2011ല്‍ കെ.എം ഷാജി മണ്ഡലം പിടിക്കുന്നത്. 2016ലാണ് എം.വി നികേഷ് കുമാറായിരുന്നു എതിരാളി.

Related Stories

No stories found.
logo
The Cue
www.thecue.in