ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രി വിട്ടു; നാല് ആഴ്ച്ച വിശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍

ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രി വിട്ടു; നാല് ആഴ്ച്ച വിശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍

Published on

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിക്കാനിടയായ അപകടത്തിന് ശേഷം ചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മെഡിക്കല്‍ കോളേജ് വിട്ടു. ആരോഗ്യനില തൃപ്തികരണമാണെന്ന് മെഡിക്കല്‍ സംഘം അറിയിച്ചതിനേത്തുടര്‍ന്നാണ് ഡിസ്ചാര്‍ജ്. നാല് ദിവസം മുമ്പ് മുമ്പ് ശ്രീറാമിനെ തീവ്രപ്രചാരണവിഭാഗത്തില്‍ നിന്ന് പേവാര്‍ഡിലേക്ക് മാറ്റിയിരുന്നു. സംഭവം നടന്ന് ഒരാഴ്ച്ച കഴിഞ്ഞാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ ആശുപത്രി വിടുന്നത്. അപകടത്തില്‍ ശ്രീരാമിന്റെ കൈക്കും നട്ടെല്ലിനും പരുക്കേറ്റിരുന്നു.

ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യ ബാധിച്ചെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞിരുന്നു. ആഘാതം മൂലം ഒരു സംഭവത്തേക്കുറിച്ച് ഓര്‍ത്തെടുക്കാനാവാത്ത അവസ്ഥയാണ് റെട്രോഗ്രേഡ് അംനേഷ്യ.

വാഹനാപകടക്കേസില്‍ ശ്രീറാമിന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ശ്രീറാം മദ്യപിച്ചു എന്ന് കോടതിയില്‍ തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. പൊലീസ് ജാമ്യം ലഭിച്ചതിന് ശേഷവും ശ്രീറാം മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടര്‍ന്നു. അപകടം നടന്നതിന് ശേഷം രക്തപരിശോധന വൈകിപ്പിച്ച പൊലീസ് ഒമ്പത് മണിക്കൂറിന് ശേഷമാണ് ടെസ്റ്റ് നടത്തിയത്. വാഹനം ഓടിച്ചത് താന്‍ തന്നെയാണെന്നും മദ്യപിച്ചില്ലെന്നുമാണ് ശ്രീറാം അന്വേഷണസംഘത്തോട് പറഞ്ഞത്. ശ്രീറാം മദ്യലഹരിയിലായിരുന്നെന്ന് ദൃക്‌സാക്ഷികളും മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നെന്ന് ജനറല്‍ ആശുപത്രി ഡോക്ടര്‍മാരും ചൂണ്ടിക്കാണിച്ചിരുന്നു.

ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രി വിട്ടു; നാല് ആഴ്ച്ച വിശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍
ശ്രീറാം പറ്റിച്ചെന്ന് സര്‍ക്കാര്‍, തെളിവുകള്‍ അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോയെന്ന് ഹൈക്കോടതി

ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാന്‍ സമീപിച്ച സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി ശകാരിച്ചിരുന്നു. 10 മണിക്കൂറിന് ശേഷമാണോ രക്തപരിശോധന നടത്തുന്നതെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് തടഞ്ഞില്ലെന്നും കോടതി ചോദിച്ചു.ശ്രീറാമിനെതിരായ തെളിവുകള്‍ അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോയെന്നും നിലവിലെ തെളിവുകള്‍ വെച്ച് അശ്രദ്ധമായ ഡ്രൈവിംഗ് എന്നല്ലേ പറയാന്‍ സാധിക്കൂവെന്നും കോടതി പറഞ്ഞു. ഗവര്‍ണര്‍ അടക്കം താമസിക്കുന്നിടത്ത് സിസിടിവി ഇല്ലെന്ന് എങ്ങനെ പറയുമെന്നും കോടതി ചോദിച്ചു.

ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രി വിട്ടു; നാല് ആഴ്ച്ച വിശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍
Fact Check : സേവാ ഭാരതിയുടെ ദുരിതാശ്വാസ ക്യാമ്പെന്ന് വ്യാജ പ്രചരണം; ആ ചിത്രങ്ങള്‍ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ ക്യാമ്പിലേത്‌ 
logo
The Cue
www.thecue.in