'നേരിട്ട് ഹാജരാകണം'; ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം

'നേരിട്ട് ഹാജരാകണം'; ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ 
അന്ത്യശാസനം
Published on

മദ്യലഹരിയില്‍ അമിതവേഗതയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് കോടതിയുടെ അന്ത്യശാസനം. കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് കര്‍ശനനിര്‍ദേശം നല്‍കിയത്. അടുത്തമാസം 12 ന് ശ്രീറാം നേരിട്ട് കോടതിയിലെത്തണം. മുന്‍പ് മൂന്ന് തവണ നിര്‍ദേശിച്ചിട്ടും ശ്രീറാം കോടതിയില്‍ എത്തിയിരുന്നില്ല. രണ്ടാം പ്രതി വഫ ഫിറോസ് മജിസ്‌ട്രേട്ട് കോടതി -3 ല്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. 2018 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. കേസില്‍ ആദ്യം മുതല്‍ നടന്ന അട്ടിമറി ശ്രമങ്ങള്‍ വന്‍ വിവാദമായിരുന്നു.

'നേരിട്ട് ഹാജരാകണം'; ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ 
അന്ത്യശാസനം
ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മരിച്ച കെ എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി; നിയമനം മലയാളം സര്‍ലകലാശാലയില്‍

മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനം ഓടിച്ചതെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ടായിട്ടും കേസ് എടുക്കാന്‍ പൊലീസ് മടിച്ചു. ശ്രീറാമിന് വഴങ്ങി മെഡിക്കല്‍ പരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിടുകയും ചെയ്തു. ഒടുവില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായപ്പോള്‍ മാത്രമാണ് വൈകിയാണെങ്കിലും കേസെടുത്തത്. 9 മണിക്കൂര്‍ കഴിഞ്ഞ് നടന്ന മെഡിക്കല്‍ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായതുമില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതിനിടെ വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് പറഞ്ഞ് തടിയൂരാനും ശ്രീറാം ശ്രമം നടത്തി. ഒടുവില്‍ വഫ ഫിറോസ് ഇത് നിഷേധിച്ച് രംഗത്തെത്തി. പിന്നാലെ ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിെങ്കിലും ചികിത്സ വേണമെന്ന് പറഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞു. തുടര്‍ന്നും പല പൊലീസ് നടപടികളും ശ്രീറാമിന് അനുകൂലമാകുന്നതിനും കേരളം സാക്ഷിയായി. ഫെബ്രുവരി ഒന്നിന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം കൊവിഡ് പ്രതിരോധത്തിന്റെ കാരണം പറഞ്ഞ് ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ജൂലൈ 21 ന് ഉത്തരവിടുകയും തിരികെ പ്രവേശിപ്പിക്കുകയും ചെയ്തു,

Related Stories

No stories found.
logo
The Cue
www.thecue.in