പ്രമുഖ ഫാഷന്‍ ലൈഫ് സ്റ്റൈല്‍ മാഗസിനായ വോഗിന്റെ 'ലീഡര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക്. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. കേരളത്തിന് മാത്രമല്ല ഇന്ത്യയ്ക്കു തന്നെ അഭിമാനമാണ് ശൈലജ ടീച്ചറെന്ന് പുരസ്‌കാരപ്രഖ്യാപനത്തിനിടെ ദുല്‍ഖര്‍ പറഞ്ഞു.
കൊവിഡിനെതിരെയും നിപ്പ വൈറസിനെതിരെയുമുള്‍പ്പടെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടം പ്രഖ്യാപന വേളയില്‍ ദുല്‍ഖര്‍ ചൂണ്ടിക്കാട്ടി. 'ഞങ്ങളുടെ സംസ്ഥാനം ഏറ്റവും മികച്ച കൈകളിലാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഒരു മാധ്യമം അവരെ റോക്ക്‌സ്റ്റാര്‍ എന്നാണ് വിശേഷിപ്പിച്ചത്. പ്രിയപ്പെട്ട ശൈലജ ടീച്ചര്‍ ഈ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ പോലും ഞാന്‍ അര്‍ഹനല്ല. ഒരുപാട് ആദരവോടെ, സന്തോഷത്തോടെ പ്രഖ്യാപനം നടത്തുകയാണ്', ദുല്‍ഖര്‍ പറഞ്ഞു.
പുരസ്‌കാരം ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ ഫീല്‍ഡ് വര്‍ക്കര്‍മാര്‍ വരെയുള്ള തന്റെ ടീമിന് സമര്‍പ്പിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്നും, ഇതൊരു കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്നും കെ.കെ.ശൈലജ പറഞ്ഞു.
കൊവിഡ് 19-നെതിരായ കേരളത്തിന്റെ പോരാട്ടമാണ് കെ.കെ.ശൈലജയെ ആഗോള ശ്രദ്ധാകേന്ദ്രമാക്കിയതെന്ന് നേരത്തെ പ്രസിദ്ധീകരിച്ച വോഗ് മാഗസിന്‍ ലേഖനം പറഞ്ഞിരുന്നു. 'കൊറോണ വൈറസിന്റെ ഘാതകന്‍' എന്നാണ് കേരളത്തിലെ ആരോഗ്യമന്ത്രിയെ വോഗിന്റെ ലേഖനത്തില്‍ വിശേഷിപ്പിച്ചിരുന്നത്. കൊവിഡിനെ നേരിട്ടതില്‍ കേരളത്തിന്റേത് അഭൂതപൂര്‍വമായ നേട്ടമെന്നും ലേഖനം പറഞ്ഞിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നഴ്‌സ് രേഷ്മ മോഹന്‍ദാസ്, ഡോ കമല റാം മോഹന്‍, പൈലറ്റ് സ്വാതി റാവല്‍, കൊവിഡ് കാലത്ത് ഫേസ് ഷീല്‍ഡും മാസ്‌കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എത്തിച്ച റിച്ച ശ്രീവാസ്തവ ചബ്ര എന്നിവരാണ് വോഗ് വാരിയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഭുമി പെഡ്‌നേകര്‍ ആയിരുന്നു വോഗ് വാരിയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.