റിയാസിനെതിരായ ലീഗ് നേതാവിന്റെ പ്രസംഗം അപലപനീയം; ഖേദപ്രകടനം കൊണ്ടോ ഒറ്റ നേതാവിന്റെ തിരുത്തല്‍ കൊണ്ടോ തീരുന്ന പ്രശ്‌നമല്ല; കെ.കെ രമ

റിയാസിനെതിരായ ലീഗ് നേതാവിന്റെ പ്രസംഗം അപലപനീയം; ഖേദപ്രകടനം കൊണ്ടോ ഒറ്റ നേതാവിന്റെ തിരുത്തല്‍ കൊണ്ടോ തീരുന്ന പ്രശ്‌നമല്ല; കെ.കെ രമ
Published on

മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയില്‍ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി വ്യവസായ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും കുടുംബത്തിനുമെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കെ.കെ രമ. അബ്ദുറഹ്‌മാന്‍ കല്ലായിയുടെ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കെ.കെ രമ പറഞ്ഞു.

'ഒരു ബഹുമത - മതേതര സമൂഹത്തില്‍ തങ്ങളുടെ വിശ്വാസ ക്രമങ്ങള്‍ പാലിക്കാത്തതു കൊണ്ട് ഒരാളെ നിന്ദിക്കാനോ അധിക്ഷേപ വാക്കുകള്‍ ചൊരിയാനോ ആര്‍ക്കും അവകാശമില്ലെന്നു മാത്രമല്ല, അതൊരു കുറ്റകൃത്യം കൂടിയാണ്.

സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും വിമര്‍ശനങ്ങളും വിയോജിപ്പുകളും ഉയര്‍ന്നതിനെ തുടര്‍ന്ന് വൈകിയെങ്കിലും ആ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ അദ്ദേഹം തയ്യാറായത് നല്ല കാര്യമാണെങ്കിലും ഒരു ഖേദപ്രകടനം കൊണ്ടോ ഒറ്റ നേതാവിന്റെ തിരുത്തല്‍ കൊണ്ടോ തീരുന്ന കാര്യമല്ല ഇത്,'' കെ.കെ രമ പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് സംഘടിപ്പിച്ച റാലിയില്‍ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി വ്യവസായ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തി നടത്തിയ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.

ഒരു ബഹുമത - മതേതര സമൂഹത്തില്‍ തങ്ങളുടെ വിശ്വാസ ക്രമങ്ങള്‍ പാലിക്കാത്തതു കൊണ്ട് ഒരാളെ നിന്ദിക്കാനോ അധിക്ഷേപ വാക്കുകള്‍ ചൊരിയാനോ ആര്‍ക്കും അവകാശമില്ലെന്നു മാത്രമല്ല, അതൊരു കുറ്റകൃത്യം കൂടിയാണ്.

സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും വിമര്‍ശനങ്ങളും വിയോജിപ്പുകളും ഉയര്‍ന്നതിനെ തുടര്‍ന്ന് വൈകിയെങ്കിലും ആ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ അദ്ദേഹം തയ്യാറായത് നല്ല കാര്യമാണെങ്കിലും ഒരു ഖേദപ്രകടനം കൊണ്ടോ ഒറ്റ നേതാവിന്റെ തിരുത്തല്‍ കൊണ്ടോ തീരുന്ന കാര്യമല്ല ഇത്.

പൊതു രംഗത്തിടപെടുന്ന മനുഷ്യരുടെ സ്വകാര്യ ജീവിതത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന പ്രവണത കക്ഷി ഭേദമില്ലാതെ തുടരുകയാണ് നേതാക്കള്‍. ഒരു ജനാധിപത്യ സമൂഹത്തിന് ചേരാത്ത വിധമുള്ള ആണ്‍ കോയ്മ / തറവാടിത്ത/ നാടുവാഴിത്ത മൂല്യങ്ങളാല്‍ നയിക്കപ്പെടുന്നതിന്റെ ദുരന്തഫലമാണിത്.

ഈയടുത്ത് ഇതിന് സമാനമായി കേരളത്തിലെ പൊതുമണ്ഡലത്തിലും, സാമൂഹ്യ മാധ്യമങ്ങളിലും ദിവസങ്ങളോളം ആക്രമിക്കപ്പെട്ട സ്വകാര്യ ജീവിതമായിരുന്നു അനുപമയുടെതും അജിത്തിന്റെതും. സ്വന്തം കുഞ്ഞിനെ ലഭിക്കാന്‍ അനുപമയ്‌ക്കൊപ്പം നിന്നു എന്നതു കൊണ്ട് വലിയ അധിക്ഷേപങ്ങള്‍ ഞാനുള്‍പ്പടെ പലരും ഏറ്റുവാങ്ങിയിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് സജീവമായത് മുതല്‍ വ്യക്തിപരമായി നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് കണക്കില്ല. അന്നൊക്കെ കക്ഷിഭേദമില്ലാതെ ഒപ്പം നിന്നവരുണ്ട്. കണ്ടില്ലെന്ന് നടിച്ചവരുണ്ട്. ന്യായീകരിച്ചവരുണ്ട്. അവരില്‍ പലര്‍ക്കും റിയാസ് നേരിട്ട അധിക്ഷേപത്തില്‍ പ്രതിഷേധമുണ്ട് എന്നത് ഏറെ സന്തോഷകരമാണ്. എക്കാലത്തും നീതിക്കും ജനാധിപത്യ ബോധ്യങ്ങള്‍ക്കുമൊപ്പം നില്‍ക്കാന്‍ അവര്‍ക്ക് കഴിയട്ടെ.

Related Stories

No stories found.
logo
The Cue
www.thecue.in