രാജ്യസഭയിലെ പ്രതിഷേധം: കെകെ രാഗേഷും എളമരം കരീമും അടക്കം എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

രാജ്യസഭയിലെ പ്രതിഷേധം: കെകെ രാഗേഷും എളമരം കരീമും അടക്കം എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
Published on

കാര്‍ഷികബില്ലില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ കെ രാഗേഷും എളമരം കരീമും ഉള്‍പ്പെടെയുള്ള എംപിമാര്‍ക്കെതിരെയാണ് നടപടി. ബിജെപി എംപിമാരുടെ പരാതിയിലാണ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു നടപടി എടുത്തിരിക്കുന്നത്.

സജ്ജയ് സിങ്, രാജീവ് സത് വ, ഡെറിക് ഒബ്രിയാന്‍, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസൈന്‍ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് എംപിമാര്‍. ബില്ലിന് മേലുള്ള ചര്‍ച്ചയ്ക്കിടെ സഭയില്‍ നടന്ന കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാനോട് സഭയില്‍ നിന്നും പുറത്ത് പോകാന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇന്നലെ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത് ഡെറിക് ഒബ്രിയാനായിരുന്നു. അധ്യക്ഷ വേദിയിലെ മൈക്ക് പിടിച്ചുവലിക്കുകയും റൂള്‍ബുക്ക് വലിച്ചു കീറുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in