'മഹേശന്റെ ആത്മഹത്യയില്‍ ടോമിന്‍ ജെ തച്ചങ്കരിക്ക് പങ്ക്'; അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം

'മഹേശന്റെ ആത്മഹത്യയില്‍ ടോമിന്‍ ജെ തച്ചങ്കരിക്ക് പങ്ക്'; അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം
Published on

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെകെ മഹേശന്റെ മരണത്തില്‍ ക്രൈം ബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ആരോപണവുമായി കുടുംബം. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. അന്വേഷണത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ക്രൈം ബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. മഹേശന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് പൊലീസ് ശ്രമിച്ചത്.അറസ്റ്റ് ഭയന്നാണ് കെ കെ മഹേശന്‍ ആത്മഹത്യ ചെയ്തത്.

കെ കെ മഹേശന്‍ അയച്ച കത്തില്‍ പേരുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശന്റെയും സഹായിയുടെയും പേര് കത്തിലുണ്ടായിട്ടും അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും കുടുംബം ആരോപിച്ചു.

കേസില്‍ നീതിപൂര്‍വ്വം അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളില്‍ വിശ്വാസമുണ്ട്. മാരാരിക്കുളം പൊലീസ് നടത്തുന്ന അന്വേഷം ശരിയായ ദിശയിലല്ലെന്നും കുടുംബം ആരോപിച്ചു. എസ്എന്‍ഡിപി ഓഫീസില്‍ തൂങ്ങി മരിച്ച നിലയിലാണ് കെ കെ മഹേശനെ കണ്ടെത്തിയത്. മൈക്രോഫിനാന്‍സ് കേസില്‍ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

Related Stories

No stories found.
logo
The Cue
www.thecue.in