സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന് കൊടുവള്ളിയിലൊരുക്കിയ സ്വീകരണം മാറ്റി. അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്സ് സ്ഥാപിച്ചിരുന്നെങ്കിലും അതും എടുത്തുമാറ്റി. സുഹൃത്തുക്കളാണ് സ്വീകരണമൊരുക്കിയതെന്നാണ് വിശദീകരണം.
സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചു. കാരാട്ട് ഫൈസലിന് കൊടുവള്ളിയില്‍ പൗരാവലി സ്വീകരണം നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വൈകീട്ട് ആറിന് സൗത്ത് കൊടുവള്ളിയിലായിരുന്നു സ്വീകരണ ചടങ്ങ്. അവിടെ നിന്നും ആനയിച്ച് കൊടുവള്ളിയിലേക്ക് കൊണ്ടു പോകാനായിരുന്നു തീരുമാനം. കിങ് ഈസ് ബാക്ക് എന്ന ഫഌക്‌സും സ്ഥാപിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്ത് വിട്ടയച്ച വ്യക്തിക്ക് സ്വീകരണം ഒരുക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് പരിപാടി മാറ്റിയതും ഫഌക്‌സ് നീക്കം ചെയ്തതും.സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്ത് വിട്ടയച്ച വ്യക്തിക്ക് സ്വീകരണം ഒരുക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് പരിപാടി മാറ്റിയതും ഫഌക്‌സ് നീക്കം ചെയ്തതും.