കിഫ്ബിക്കെതിരെ നീക്കം നടത്തിയത് ആര്‍എസ്എസ്; മാത്യു കുഴല്‍നാടന്‍ കോടാലിയായി പ്രവര്‍ത്തിച്ചുവെന്നും തോമസ് ഐസക്

തോമസ് ഐസക്
തോമസ് ഐസക്
Published on

കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരായ നീക്കത്തിന് പച്ചക്കൊടി വീശിയത് ആര്‍.എസ്.എസ് നേതാവ് റാം മാധവാണ്. കെ.പി.സി.സി സെക്രട്ടറി മാത്യു കുഴല്‍നാടന്‍ ആര്‍.എസ്.എസുകാരുടെ വക്കാലത്തെടുത്തു. ഇങ്ങനെയൊരാളെ കെ.പി.സി.സി സെക്രട്ടറിയായി ആവശ്യമുണ്ടോയെന്നും തോമസ് ഐസക് ചോദിച്ചു.

ആര്‍.എസ്.എസിന്റെ ഭാഗമായ ജഗരണ്‍ മഞ്ചിന്റെ വക്കാലത്താണ് മാത്യു കുഴല്‍നാടന്‍ എടുത്തത്. കോര്‍പറേറ്റ് ബോഡിയാണെന്ന് നിയമസഭ പാസാക്കിയ കിഫ്ബി നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്. ഡല്‍ഹിയിലെ ഏത് സ്ഥാപനമാണ് പരാതി തയ്യാറാക്കി നല്‍കിയതെന്ന് മാത്യു കുഴല്‍നാടന്‍ വെളിപ്പെടുത്തണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റിയിരിക്കുകയാണെന്നും തോമസ് ഐസക് ആരോപിച്ചു.

കേരളത്തിലെ മാധ്യമങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി പെയ്ഡ് ന്യൂസ് നല്‍കുന്നുവെന്ന് തോമസ് ഐസ്‌ക് പറഞ്ഞു. മാധ്യമങ്ങള്‍ കുറച്ചെങ്കിലും നിഷ്പക്ഷമാകണം. കിഫ്ബിയുടെ ബന്ധപ്പെട്ടുള്ള പരസ്യങ്ങള്‍ പെയ്ഡ് ന്യൂസ് ആണെങ്കില്‍ കൊടുക്കേണ്ടെന്നും ആരെങ്കിലും നിര്‍ബന്ധിച്ചോയെന്നും തോമസ് ഐസക് ചോദിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വക്കീലിന്റെയും കക്ഷിയുടെയും രാഷ്ട്രീയം മാറ്റിനിര്‍ത്തി തോമസ് ഐസക് മറുപടി നല്‍കണമെന്ന് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ശ്രമം. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് കിഫ്ബി വായ്പയെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ പുറത്തുവിടുമെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

KIIFB Thomas Isaac Against Mathew Kuzhalnadan

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in