സിനിമാതാരവും മുന്‍ കോണ്‍ഗ്രസ്സ് വക്താവുമായിരുന്ന ഖുശ്ബു ബിജെപിയില്‍;'രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ മോദിയെ പോലുള്ള നേതാക്കള്‍ വേണം'

സിനിമാതാരവും മുന്‍ കോണ്‍ഗ്രസ്സ് വക്താവുമായിരുന്ന ഖുശ്ബു ബിജെപിയില്‍;'രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ മോദിയെ പോലുള്ള നേതാക്കള്‍ വേണം'
Published on

സിനിമാതാരവും മുന്‍ കോണ്‍ഗ്രസ്സ് വക്താവുമായിരുന്ന ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നടി അംഗത്വം സ്വീകരിച്ചത്. ബിജെപി അംഗമാകാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് അംഗത്വം സ്വീകരിച്ച ശേഷം സംസാരിക്കവേ ഖുശ്ബു പറഞ്ഞു.

രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലുള്ളവര്‍ വേണം. മോദി രാജ്യത്തെ ശരിയായ പാതയില്‍ നയിക്കുന്നു. പാര്‍ട്ടി നല്‍കിയ കര്‍ത്തവ്യങ്ങല്‍ നിര്‍വഹിക്കുന്നതിന് പൂര്‍ണമായി ശ്രമിക്കുമെന്നും നടി പറഞ്ഞു.

ഖുശ്ബു കോണ്‍ഗ്രസില്‍ ചേരുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖുശ്ബുവിനെ ദേശീയ വക്താവ് സ്ഥാനത്ത് നീക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് തിങ്കളാഴ് രാവിലെയാണ് എഐസിസി പുറത്തുവിട്ടത്. ഇതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഖുശ്ബു നല്‍കിയ രാജിക്കത്തും പുറത്തുവന്നിരുന്നു.

പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രാദേശിക ഘടകങ്ങളുമായി ബന്ധമില്ലാത്ത ചിലരുടെ ഇടപെടല്‍ മൂലമാണ് ഈ സാഹചര്യമുണ്ടായതെന്നും അവര്‍ രാജിക്കത്തില്‍ പറയുഞ്ഞിരുന്നു.

കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകവുമായി നിലനിന്ന വിയോജിപ്പാണ് പാര്‍ട്ടി വിടാന്‍ താരത്തെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റിന് ശ്രമിച്ചെങ്കിലും ലഭിച്ചിക്കാത്തതിനാല്‍ നടിക്ക് അതൃപ്തിയുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട് ഖുശ്ബു ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടിവിടുന്നു എന്ന സൂചനയുമായി പങ്കുവെച്ച ട്വീറ്റും ചര്‍ച്ചയായി. അനിവാര്യമാണെന്നുമായിരുന്നു നടി പങ്കുവെച്ച ട്വീറ്റില്‍ പറഞ്ഞത്.

സിനിമാതാരവും മുന്‍ കോണ്‍ഗ്രസ്സ് വക്താവുമായിരുന്ന ഖുശ്ബു ബിജെപിയില്‍;'രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ മോദിയെ പോലുള്ള നേതാക്കള്‍ വേണം'
ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് നീക്കി എഐസിസി, പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നുവെന്ന് അറിയിച്ച് ഖുശ്ബു

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in