മകള്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിയായി; അവളെയോര്‍ത്ത് അഭിമാനം: എഴുത്തുകാരന്‍ ഖാലിദ് ഹുസൈനി

മകള്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിയായി; അവളെയോര്‍ത്ത് അഭിമാനം: എഴുത്തുകാരന്‍ ഖാലിദ് ഹുസൈനി
Published on

മകള്‍ ഹാരിസ് ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനെക്കുറിച്ച് അമേരിക്കന്‍-അഫ്ഗാന്‍ എഴുത്തുകാരന്‍ ഖാലിദ് ഹുസ്സൈനി. ട്വിറ്ററിലൂടെയാണ് ഖാലിദ് ഹുസൈനി ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

തന്റെ മകള്‍ ഹാരിസ് ഒരുട്രാന്‍സ്‌ജെന്‍ഡര്‍ ആയി മാറിയെന്നും, അവളെയോര്‍ത്ത് ഇത്രയേറെ അഭിമാനം തോന്നിയ നിമിഷം വേറെയില്ലെന്നും ഖാലിദ് ഹുസൈനി ട്വീറ്റ് ചെയ്തു.

'ഇന്നലെ, എന്റെ മകള്‍ ഹാരിസ് ട്രാന്‍സ്‌ജെന്‍ഡര്‍ ആയി മാറി. അവളെക്കുറിച്ച് ഇത്രയേറെ അഭിമാനം തോന്നിയ നിമിഷം വേറെയില്ല. അവള്‍ ഞങ്ങളുടെ കുടുംബത്തെ സത്യത്തെക്കുറിച്ചും ധൈര്യത്തെക്കുറിച്ചും അത്രയേറെ പഠിപ്പിച്ചു.

ഈ മാറ്റത്തിന്റെ സമയം അവള്‍ക്ക് എത്രത്തോളം വേദന നിറഞ്ഞതായിരിക്കുമെന്ന് എനിക്ക് അറിയാം. ട്രാന്‍സ് വ്യക്തികള്‍ക്ക് ദിവസവും നേരിടേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് അവള്‍ക്ക് അറിയാം. പക്ഷെ അവള്‍ ശക്തയും ഭയമില്ലാത്തവളുമാണ്,' ഹുസൈനി ട്വീറ്റ് ചെയ്തു.

മറ്റൊരു ട്വീറ്റില്‍ ഹുസൈനി തന്റെ മകളുമൊത്തുള്ള ചെറുപ്പകാലത്തെ ചിത്രവും പങ്കുവെച്ചു. എന്റെ മകളെ ഞാന്‍ സ്‌നേഹിക്കുന്നു. 'അവളുടെ മുന്നോട്ടുള്ള എല്ലാ ചുവടുവെപ്പിലും ഞാന്‍ കൂടെയുണ്ടാകും. കുടുംബം അവള്‍ക്കൊപ്പമുണ്ടാകും,' എന്നാണ് ഖാലിദ് ഹുസൈനി കുറിച്ചത്.

ഖാലിദ് ഹുസൈനിയുടെ ട്വീറ്റിന് പിന്നാലെ നിരവധി പേര്‍ പിന്തുണയുമായെത്തി. ഇതുപോലെ ഒരു കുടുംബത്തെയാണ് ക്വീര്‍ മനുഷ്യര്‍ക്ക് ആവശ്യം, രക്ഷിതാവ് എന്നാല്‍ ഇങ്ങനയെയിരിക്കണം എന്നെല്ലാമാണ് ചിലര്‍ ഹുസൈനിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രതികരിക്കുന്നത്.

കാബൂളില്‍ ജനിച്ച ഖാലിദ് ഹുസൈനി 1980ല്‍ ആണ് അമേരിക്കയിലേക്ക് കുടിയേറിയത്. പിന്നീട് അഫ്ഗാനിലെത്തിയ ശേഷം പാരീസിലേക്ക് കുടിയേറി. ദ കൈറ്റ് റണ്ണര്‍, എ തൗസണ്ട് സ്‌പ്ലെണ്ടിഡ് സണ്‍സ് എന്നിവയാണ് ഹുസൈനിയുടെ പ്രധാന കൃതികള്‍.

Related Stories

No stories found.
logo
The Cue
www.thecue.in