ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് സര്‍വ്വകലാശാല  വരുന്നു; രാജ്യത്ത് ആദ്യം

ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് സര്‍വ്വകലാശാല വരുന്നു; രാജ്യത്ത് ആദ്യം

Published on

ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് സര്‍വകലാശാല വരുന്നു. ശാരീരിക-മാനസികാരോഗ്യ വെല്ലുവിളി നേരിടുന്ന എല്ലാവര്‍ക്കും ഉപജീവനമാര്‍ഗം കണ്ടെത്താനുള്ള കോഴ്സുകളും പുനരധിവാസ പദ്ധതികളും സര്‍വകലാശാലയില്‍ ഒരുക്കും. രാജ്യത്തെ തന്നെ ആദ്യ സംരഭമായ സര്‍വ്വകലാശാലയുടെ ക്യാംപസ് തിരുവനന്തപുരത്ത് സ്ഥാപിക്കാനാണ് പദ്ധതി. അടുത്തവര്‍ഷം ഇതിനായി കേന്ദ്രാനുമതി തേടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സര്‍വകലാശാലയ്ക്കുളള ബില്‍ തയ്യാറാക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നേരത്തെ ആക്കുളത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് തെറാപ്പി ആന്റ് ഹിയറിങ്ങ് (നിഷ്) നെ സര്‍വകലാശാലയാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചിരുന്നു. കേന്ദ്ര സാമൂഹിക മന്ത്രാലയം സര്‍വകലാശാലയ്ക്കായി ബില്‍ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കാതിരുന്നത് തിരിച്ചടിയായി.

ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് സര്‍വ്വകലാശാല  വരുന്നു; രാജ്യത്ത് ആദ്യം
സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും കേരളത്തിന് വന്‍ കുതിപ്പ്; 35 ശതമാനം വളര്‍ച്ച

തിരുവനന്തപുരത്ത് വിതുരയില്‍ സര്‍വകലാശാലയ്ക്കായി സര്‍ക്കാര്‍ 50 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. അഞ്ചേക്കറുള്ള നിഷിനെ സര്‍വകലാശാലയുടെ ഭാഗമാക്കും. 4,000 വിദ്യാര്‍ത്ഥികള്‍ക്കാണ് പഠന, പരിശീലന സൗകര്യമൊരുക്കുക. ഓട്ടിസം, കാഴ്ച, കേള്‍വി, സംസാര വെല്ലുവിളികള്‍, മാനസിക, ശാരീരിക വെല്ലുവിളികള്‍, ന്യുറോ തകരാറു കാരണമുള്ള പഠന വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്കായി കോഴ്സുകള്‍ ഏര്‍പ്പെടുത്തും. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കായി പുനരധിവാസവും ഉറപ്പാക്കും.

ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് സര്‍വ്വകലാശാല  വരുന്നു; രാജ്യത്ത് ആദ്യം
‘ഡോക്ടര്‍ പദവി ദുരുപയോഗം ചെയ്യരുത്’; ശ്രീനിവാസന്റെ ‘വിശുദ്ധ സാക്ഷ്യം’ അംഗീകരിക്കാനാകില്ലെന്ന് ഐഎംഎ

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in