കേരളം പഴയപടിയാകുന്നു; കൂടുതൽ ഇളവുകൾ ഇന്നുണ്ടായേക്കും

കേരളം പഴയപടിയാകുന്നു; കൂടുതൽ ഇളവുകൾ ഇന്നുണ്ടായേക്കും
Published on

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്താനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് ചേരുന്ന അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ സംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനമുണ്ടാകും.

ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇരിപ്പിടങ്ങൾ ഒരുക്കിയാകും ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതി നൽകുക. സംസ്ഥാനത്ത് ബാറുകൾ തുറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മ്യൂസിയങ്ങൾ ഇന്ന് രാവിലെ മുതൽ തുറന്ന് പ്രവർത്തിച്ചുതുടങ്ങി. തിരുവനന്തപുരത്ത് പ്രഭാത-സായാഹ്‌ന സവാരിക്കും അനുമതി നൽകിയിട്ടുണ്ട്. മൃഗശാലകൾ തുറക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കും. പ്ലസ് വൺ പരീക്ഷാനടത്തിപ്പിനെ സംബന്ധിച്ചുള്ള സുപ്രീം കോടതി തീരുമാനമനുസരിച്ചാകും സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനങ്ങൾ കൈക്കൊള്ളുക.

വാക്സിനേഷൻ വേഗത്തിൽ പുരോഗമിക്കുന്നതും കൊവിഡ് കേസുകളിൽ വലിയ വർദ്ധനവുണ്ടാകാത്തതുമാണ് കൂടുതൽ ഇളവുകൾ നൽകാൻ കാരണം. നിലവിൽ വാക്സിനേഷന് അർഹരായ ജനസംഖ്യയിൽ 80 ശതമാനത്തോളം പേർക്കും കേരളം ഒന്നാം ഡോസ് വാക്‌സിൻ നൽകിക്കഴിഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in