2021ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സയ്യിദ് മിര്‍സ അധ്യക്ഷനായ ജൂറിയിലേക്ക് 29 സിനിമകളാണ് പ്രാഥമിക ജൂറി അയച്ചത്. രണ്ട് സിനിമകള്‍ അന്തിമ ജൂറിയിലേക്ക് വിളിച്ചു. കെ.ഗോപിനാഥന്‍, സുന്ദര്‍ദാസ്, ബോംബെ ജയശ്രീ, സുരേഷ് ത്രിവേണി, ഹരീന്ദ്രനാഥ് ദ്വാരക് വാര്യര്‍, ഫൗസിയ ഫാത്തിമ എന്നിവരാണ് ജൂറി അംഗങ്ങള്‍. 142 ചിത്രങ്ങളാണ് പരിഗണിക്കപ്പെട്ടത്. 31 സിനിമകളാണ് അന്തിമ ജൂറിക്ക് മുന്നിലെത്തിയത്.
പുരസ്കാര പട്ടിക
മികച്ച ചിത്രം : ആവാസവ്യൂഹം (കൃഷാന്ദ് ആര്‍ കെ)
രണ്ടാമത്തെ ചിത്രം : ചവിട്ട് (സജാസ് റഹ്മാന്‍, ഷിനോസ് റഹ്മാന്‍), നിഷിദ്ധോ (താര രാമാനുജന്‍)
സംവിധായകന്‍ : ദിലീഷ് പോത്തന്‍ ( ജോജി )
മികച്ച നടി : രേവതി (ഭൂതകാലം)
മികച്ച നടന്‍ : ബിജു മേനോന്‍ (ആര്‍ക്കറിയാം) ജോജു ജോര്‍ജ് ( തുറമുഖം, മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്)
മികച്ച സ്വഭാവ നടന്‍ : സുമേഷ് മൂര്‍ (കള)
സ്വഭാവ നടി : ഉണ്ണിമായ പ്രസാദ് (ജോജി)
ഛായാഗ്രാഹകന്‍ : മധു നീലകണ്ഠന്‍ (ചുരുളി)
തിരക്കഥ : കൃഷാന്ദ് ആര്‍ കെ (ആവാസവ്യൂഹം)
തിരക്കഥ (അവലംബിതം) : ശ്യാം പുഷ്കരന്‍ (ജോജി)
ഗാനരചന : ബി കെ ഹരിനാരായണന്‍ (കാടകലം)
സംഗീത സംവിധായന്‍ : ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയം)
പശ്ചാത്തല സംഗീതം : ജസ്റ്റിന്‍ വര്‍ഗീസ് ( ജോജി )
ഗായകന്‍ : പ്രദീപ് കുമാര്‍ (രാവില്‍ മയങ്ങുമീ, മിന്നല്‍ മുരളി)
ഗായിക : സിത്താര (പാല്‍നിലാവില്‍, കാണെക്കാണെ)
ജനപ്രിയ സിനിമ : ഹൃദയം (വിശാഖ് സുബ്രഹ്മണ്യം)
മികച്ച നവാഗത സംവിധായകന്‍ : കൃഷ്ണേന്ദു കലേഷ് (പ്രാപ്പെട)
ബാലതാരം(ആണ്‍) : മാസ്റ്റര്‍ ആദിത്യന്‍ (നിറയെ തത്തകളുള്ള മരം)
ബാലതാരം(പെണ്‍) : സ്നേഹ അനു (തല)
കഥാകൃത്ത് : ഷാഹി കബീര്‍ (നായാട്ട്)
ചിത്രസംയോജകന്‍ : മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)
കലാസംവിധായകന്‍ : എവി ഗോകുല്‍ ദാസ് (തുറമുഖം)
സിങ്ക് സൗണ്ട് : അരുണ്‍ അശോക്, സോനു കെപി (ചവിട്ട്)
ശബ്ദമിശ്രണം : ജസ്റ്റിന്‍ ജോസ് ( മിന്നല്‍ മുരളി)
ശബ്ദഡിസൈന്‍ : രംഗനാഥ് രവി (ചുരളി)
മികച്ച ലാബ്/ കളറിസ്റ്റ് : ലിജു പ്രഭാകര്‍ (ചുരുളി)
മേക്കപ്പ് : രഞ്ജിത്ത് അമ്പാടി ( ആര്‍ക്കറിയാം)
വസ്ത്രാലങ്കാരം : മെല്‍വി ജെ ( മിന്നല്‍ മുരളി)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് : ദേവി എസ് (ദൃശ്യം 2)
നൃത്ത സംവിധാനം : അരുണ്‍ ലാല്‍ (ചവിട്ട്)
മികച്ച കുട്ടികളുടെ ചിത്രം : കാടകലം (സഖില്‍ രവീന്ദ്രന്‍)
മികച്ച വിഷ്വല്‍ എഫക്റ്റ്സ് : ആന്‍ഡ്രു ഡിക്രൂസ് (മിന്നല്‍ മുരളി)
സ്ത്രീ/ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ് : നേഘ എസ് (അന്തരം)
പ്രത്യേക ജൂറി പരാമര്‍ശം :
കഥ, തിരക്കഥ: ഷെറി ഗോവിന്ദന്‍ (അവനോവിലോന)
ജിയോ ബേബി (ഫ്രീഡം ഫൈറ്റ്) : അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെ ശാക്തീകരണത്തിനുവേണ്ടി ശബ്ദിക്കുന്ന 5 ചലചിത്രങ്ങളുടെ സമാഹാരത്തിന്റെ ഏകോപനം നിര്‍വ്വഹിച്ചതിന്.