‘നന്മ മരങ്ങള്‍ ഭിക്ഷാടന മാഫിയ പോലെ’; ചികിത്സാചെലവ്‌  കൂട്ടി പറഞ്ഞ് കണക്കില്ലാതെ പണം  തട്ടുകയാണെന്ന് സാമൂഹിക സുരക്ഷാ മിഷന്‍

‘നന്മ മരങ്ങള്‍ ഭിക്ഷാടന മാഫിയ പോലെ’; ചികിത്സാചെലവ്‌ കൂട്ടി പറഞ്ഞ് കണക്കില്ലാതെ പണം തട്ടുകയാണെന്ന് സാമൂഹിക സുരക്ഷാ മിഷന്‍

Published on

സോഷ്യല്‍ മീഡിയയിലൂടെ ചികിത്സാ സഹായം അഭ്യര്‍ത്ഥിക്കുന്ന നന്മ മരങ്ങള്‍ ഭിക്ഷാടന മാഫിയക്ക് സമാനമായ തട്ടിപ്പ് നടത്തുകയാണെന്ന് സാമൂഹിക സുരക്ഷാ മിഷന്‍. ആശുപത്രികള്‍ ചികിത്സാച്ചെലവ് കൂട്ടി പറയുന്നതിലൂടെ നന്മ മരങ്ങള്‍ കമ്മീഷന്‍ തട്ടുകയാണെന്ന് സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൊഹമ്മദ് അഷീല്‍ പ്രതികരിച്ചു. കൃത്യമായ ഓഡിറ്റിങ്ങും കണക്കുമില്ലാതെയാണ് മറ്റുള്ളവരുടെ പണം കൈകാര്യം ചെയ്യുന്നത്. പണം ഇഷ്ടപ്രകാരം തോന്നിയവര്‍ക്ക് കൊടുക്കുന്ന രീതി തട്ടിപ്പാണ്. ആരോഗ്യമന്ത്രി കെ കെ ശൈലജ ഇതൊരിക്കല്‍ ചോദ്യം ചെയ്തതാണന്നും സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

മൂന്ന് ലക്ഷം രൂപയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ കിഡ്‌നി മാറ്റിവെയ്ക്കല്‍ നടത്തുന്നുണ്ട്. കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്റെ പേരില്‍ 50 ലക്ഷവും 60 ലക്ഷവും വാങ്ങുന്നത് പറ്റിപ്പല്ലേ? എന്ത് നന്മയാണ് അതിനുള്ളത്?

മൊഹമ്മദ് അഷീല്‍

നന്മമരം ഏറ്റെടുക്കുന്നതിന്റെ 100 ഇരട്ടി സാമൂഹിക സുരക്ഷാ മിഷന്‍ ഏറ്റെടുക്കുന്നുണ്ടെങ്കിലും എല്ലായിടത്തും എത്താനാകില്ല. പക്ഷെ പൊതുബോധം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വില കൊടുക്കുന്നില്ല. ദയനീയത കാണിച്ച് ആളെ പറ്റിച്ചല്ല സര്‍ക്കാര്‍ അത് ചെയ്യുന്നത്. സര്‍ക്കാരിലെത്തുന്ന ഓരോ പൈസയും ഓഡിറ്റബിളാണ്. 200 കോടിയുടെ ചാരിറ്റി എത്തിച്ചു എന്ന് ചാനലില്‍ അവകാശപ്പെടുന്നതായി കണ്ടു. എവിടെയാണ് ഈ 200 കോടിയുടെ കണക്കുള്ളതെന്ന് വ്യക്തമാക്കണം. സര്‍ക്കാരില്‍ നിന്നാണെങ്കില്‍ 10 രൂപയുടെ വിവരാവകാശം കൊടുത്താല്‍ എല്ലാ വിവരങ്ങളും ലഭിക്കും. പണം വിനിയോഗിക്കുന്നത് ഓഡിറ്റ് ചെയ്യപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും വേണം. ഒരു സ്ത്രീയെ അപമാനിച്ചതുമായി മാത്രം ബന്ധപ്പെടുത്തി ഈ വിഷയത്തെ കാണരുത്. വലിയ ഒരു മാഫിയ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മൊഹമ്മദ് അഷീല്‍ ഫേസ്ബുക്ക് ലൈവില്‍ കൂട്ടിച്ചേര്‍ത്തു.

‘നന്മ മരങ്ങള്‍ ഭിക്ഷാടന മാഫിയ പോലെ’; ചികിത്സാചെലവ്‌  കൂട്ടി പറഞ്ഞ് കണക്കില്ലാതെ പണം  തട്ടുകയാണെന്ന് സാമൂഹിക സുരക്ഷാ മിഷന്‍
‘സര്‍ക്കാര്‍ കടമ നിറവേറ്റിയാല്‍ കേരളത്തില്‍ നന്മമരങ്ങള്‍ ഉണ്ടാകില്ല’; ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിച്ച് ഫിറോസ് കുന്നംപറമ്പില്‍

സാമൂഹിക സുരക്ഷാ മിഷന്റെ പ്രതികരണം

“കുറേ പേര്‍ക്ക് ഗുണം ചെയ്യുന്നുണ്ടെന്ന വസ്തുത അംഗീകരിക്കുന്നു. മിലാപ്പ്, കീറ്റോ ആപ്ലിക്കേഷനുകള്‍ 20 ശതമാനം വരെ കമ്മീഷന്‍ വാങ്ങുന്നുണ്ട്. പക്ഷെ അവര്‍ കൃത്യമായി കണക്ക് കാണിക്കുന്നു. നന്മമര കണ്‍സെപ്റ്റ് വേറെയാണ്.

ഒരിക്കല്‍ പത്രത്തില്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് ഒരു വാര്‍ത്ത വന്നു. മന്ത്രി കെ കെ ശൈലജ നേരിട്ടുവിളിച്ചപ്പോള്‍, ഇപ്പോള്‍ വിവാദത്തിലായിരിക്കുന്ന നന്മമരത്തിന്റെ ആ ആശുപത്രിയിലെ കോര്‍ഡിനേറ്റര്‍ക്കാണ് അവര്‍ ഫോണ്‍ കൈമാറിയത്. 30 ലക്ഷം രൂപ ആശുപത്രി കുട്ടിയുടെ ചികിത്സക്കായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോര്‍ഡിനേറ്റര്‍ പറഞ്ഞു. നിങ്ങള്‍ എത്ര സമാഹരിച്ചു എന്ന് മന്ത്രി ചോദിച്ചു. 25 ലക്ഷം എന്ന് അവര്‍ പറഞ്ഞു. അത് നിങ്ങള്‍ അടയ്ക്കൂ, ശേഷിക്കുന്ന അഞ്ച് ലക്ഷം സംസ്ഥാന സര്‍ക്കാര്‍ അടച്ചോളാം എന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഞങ്ങളുടെ രീതി ഇങ്ങനെയല്ല എന്നാണ് അവരുടെ മറുപടി. 10 ലക്ഷം ഇവര്‍ക്ക് കൊടുത്ത് പത്ത് ലക്ഷം മറ്റ് ആവശ്യക്കാര്‍ക്ക് കൊടുക്കുകയാണ് എന്നും. ഇതെന്ത് രീതിയാണെന്ന് മന്ത്രി ചോദിക്കുകയും ചെയ്തു. ആര്‍ക്ക് കൊടുക്കണമെന്നുള്ളത് ആരാണ് തീരുമാനിക്കുന്നത്.

‘നന്മ മരങ്ങള്‍ ഭിക്ഷാടന മാഫിയ പോലെ’; ചികിത്സാചെലവ്‌  കൂട്ടി പറഞ്ഞ് കണക്കില്ലാതെ പണം  തട്ടുകയാണെന്ന് സാമൂഹിക സുരക്ഷാ മിഷന്‍
‘ജയിലില്‍ പോകാന്‍ ഫിറോസ് തിടുക്കം കാണിക്കരുത്’; അനുമതിയില്ലാതെ വിദേശഫണ്ട് വാങ്ങുന്നത് ദേശവിരുദ്ധമെന്ന് സുരക്ഷാ മിഷന്‍ എക്‌സി ഡയറക്ടര്‍

ഒരു കുട്ടിയുടെ ദയനീയ അവസ്ഥയിലുള്ള ഫോട്ടോ കാണിച്ച്, പിരിച്ച തുകയില്‍ ഇത്ര മാത്രമേ ആ കുട്ടിക്ക് കൊടുക്കൂ, ബാക്കി തോന്നിയവര്‍ക്ക് കൊടുക്കും എന്ന തോന്ന്യവാസമാണ് നടന്നുകൊണ്ടിരുന്നത്. ചില ആശുപത്രികള്‍ കരള്‍ മാറ്റിവെയ്ക്കല്‍ പോലെയുള്ള ശസ്ത്രക്രിയാ ചെലവ് നന്മമരം എടുക്കുമോ എന്ന് നോക്കും. സ്വകാര്യ ആശുപത്രികള്‍ അതിന് പറയുന്ന തുക 30 ലക്ഷമാണ്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ അത് ചെയ്താല്‍ 18 ലക്ഷം രൂപ മാത്രമാണ് ചെലവാകുക. ആളെ പറ്റിക്കുന്ന പരിപാടിയാണിത്.

‘നന്മ മരങ്ങള്‍ ഭിക്ഷാടന മാഫിയ പോലെ’; ചികിത്സാചെലവ്‌  കൂട്ടി പറഞ്ഞ് കണക്കില്ലാതെ പണം  തട്ടുകയാണെന്ന് സാമൂഹിക സുരക്ഷാ മിഷന്‍
‘അങ്ങനെ പറയാന്‍ പാടില്ലായിരുന്നു’, വേശ്യാ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍ 

എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കാത്തത് എന്ന് ചോദിക്കും. വേറൊരാള്‍ പണം തട്ടിച്ച വാര്‍ത്ത ജെസ്റ്റീന എന്ന മാധ്യമപ്രവര്‍ത്തക പുറത്തുകൊണ്ടുവന്നിരുന്നു. ജെസ്റ്റീനയ്ക്ക് അതേത്തുടര്‍ന്ന് കടുത്ത മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നു. അവര്‍ ആരുടേയും പേര് പറഞ്ഞില്ലെങ്കിലും ഈ നന്മ മരത്തിന്റെ ആളുകളാണ് ആക്രമിച്ചത്. ഓണ്‍ ലൈന്‍ ചാരിറ്റി തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചപ്പോള്‍ ഈ സംഘത്തില്‍ പെട്ടവര്‍ തന്നെ ഞങ്ങള്‍ തട്ടിപ്പുകാരല്ല എന്നുപറഞ്ഞ് മുന്നോട്ടുവരികയുണ്ടായി. വെട്ടുകിളികളേപ്പോലെ ആക്രമിക്കാനെത്തി.

‘നന്മ മരങ്ങള്‍ ഭിക്ഷാടന മാഫിയ പോലെ’; ചികിത്സാചെലവ്‌  കൂട്ടി പറഞ്ഞ് കണക്കില്ലാതെ പണം  തട്ടുകയാണെന്ന് സാമൂഹിക സുരക്ഷാ മിഷന്‍
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി; സഭാചട്ടങ്ങള്‍ ലംഘിച്ചെന്ന് മറുപടി 

നന്മമരങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഒരുപാടിരട്ടി സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. പക്ഷെ പൊതുബോധം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വില കൊടുക്കുന്നില്ല. മൂന്ന് ലക്ഷം രൂപയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ കിഡ്‌നി മാറ്റിവെയ്ക്കല്‍ നടത്തുന്നുണ്ട്. കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്റെ പേരില്‍ 50 ലക്ഷവും 60 ലക്ഷവും വാങ്ങുന്നത് പറ്റിപ്പല്ലേ? എന്ത് നന്മയാണ് അതിനുള്ളത്? എത്ര ലക്ഷം പറ്റിച്ചാലും ഗുണം കിട്ടുന്നില്ലേ എന്ന ചോദ്യം ചിലര്‍ ചോദിക്കുന്നു. നന്മമരം ഏറ്റെടുക്കുന്നതിന്റെ 100 ഇരട്ടി സാമൂഹിക സുരക്ഷാ മിഷന്‍ ഏറ്റെടുക്കുന്നുണ്ടെങ്കിലും എല്ലായിടത്തും എത്താനാകില്ല. ദയനീയത കാണിച്ച് ആളെ പറ്റിച്ചല്ല സര്‍ക്കാര്‍ അത് ചെയ്യുന്നത്. സര്‍ക്കാരിലെത്തുന്ന ഓരോ പൈസയും ഓഡിറ്റബിളാണ്. 200 കോടിയുടെ ചാരിറ്റി എത്തിച്ചു എന്ന് ചാനലില്‍ പറയുന്നത് കേട്ടു. എവിടെയാണ് ഈ 200 കോടിയുടെ കണക്കുള്ളത്? വല്ലവന്റേയും കാശ് തോന്നിയവര്‍ക്ക് കൊടുത്തു എന്നല്ല പറയേണ്ടത്.

സര്‍ക്കാരില്‍ നിന്നാണെങ്കില്‍ 10 രൂപയുടെ വിവരാവകാശം കൊടുത്താല്‍ എല്ലാ വിവരങ്ങളും ലഭിക്കും. പണം വിനിയോഗിക്കുന്നത് ഓഡിറ്റ് ചെയ്യപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും വേണം. ഒരു സ്ത്രീയെ അപമാനിച്ചതുമായി മാത്രം ബന്ധപ്പെടുത്തി ഈ വിഷയത്തെ കാണരുത്. വലിയ ഒരു മാഫിയ ഇതുമായി ബന്ധപ്പെട്ട് ഉണ്ട്. കോടികളാണ് വരുന്നത്. ഗുണം കിട്ടിയ എല്ലാവരേയും കണ്ടുകൊണ്ട് തന്നെയാണ് പറയുന്നത്. ഇതൊരു ബിസിനസാണ്. വ്യക്തിഗത അക്കൗണ്ടിലേക്ക് പണമിടീച്ച് ഇത്ര മാത്രം കൊടുത്ത് ബാക്കി എടുക്കുന്ന പലരുമുണ്ട്. പല നന്മമരങ്ങളും ചെയ്യുന്നത് ഇത്തരം തോന്നിയവാസമാണ്.

കാശ് കൊടുത്തവര്‍ക്ക് പ്രശ്‌നമില്ലല്ലോ നിങ്ങള്‍ക്കെന്താണ് പ്രശ്‌നമെന്ന് ഒരാള്‍ ചോദിക്കുകയുണ്ടായി. ആളുകളുടെ ദയനീയത ചൂഷണം ചെയ്ത് അതുവെച്ച് പണമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് തെറ്റു തന്നെയാണ്. ബിസിനസ് ആണെന്ന് പറഞ്ഞ് ചെയ്യണം. ഓഡിറ്റബിള്‍ അക്കൗണ്ട് സംവിധാനങ്ങളിലൂടെ ചെയ്യണം. ചില ആശുപത്രികളില്‍ നിന്ന് പറയും ഇത് ഫിറോസ് എടുക്കുമെന്ന് പറഞ്ഞ കേസാണ്, പക്ഷെ എടുത്തില്ലാ എന്ന്. എന്തുകൊണ്ടാണ് എടുക്കാത്തത്? പബ്ലിസിറ്റി കിട്ടാത്തതുകൊണ്ട്. ബിസിനസ് ആയാണെങ്കില്‍ ബിസിനസ് ആയി നടത്തണം. നന്മമരം എന്ന മറ ഉപയോഗിക്കുന്നത് തട്ടിപ്പാണ്. ഇതിന്റെ പേരില്‍ എന്ത് പൊങ്കാലയും സ്വീകരിക്കാന്‍ തയ്യാറാണ്.

‘നന്മ മരങ്ങള്‍ ഭിക്ഷാടന മാഫിയ പോലെ’; ചികിത്സാചെലവ്‌  കൂട്ടി പറഞ്ഞ് കണക്കില്ലാതെ പണം  തട്ടുകയാണെന്ന് സാമൂഹിക സുരക്ഷാ മിഷന്‍
‘ചമ്രവട്ടത്തും മുക്കി 35 കോടി’; ടി ഒ സൂരജിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in