ചൈനയില്‍ നിന്നും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഒരാഴ്ച്ച കനത്ത മഴ

ചൈനയില്‍ നിന്നും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഒരാഴ്ച്ച  കനത്ത മഴ
Published on

ചൈന കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമാകും. ഈ മാസം 10 വരെ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.ഓഗസ്ത് പകുതിയോടെ വീണ്ടും ന്യൂനമര്‍ദ്ദമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഓഗസ്ത് മാസത്തില്‍ പെയ്ത തീവ്രമഴയില്‍ പ്രളയമുണ്ടായതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്.

ചൈനയില്‍ നിന്നും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഒരാഴ്ച്ച  കനത്ത മഴ
കൊവിഡും പ്രളയ സാധ്യതയും;സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് പറയാനുള്ളത്

ചൈന കടലില്‍ നിന്നുള്ള ന്യനമര്‍ദ്ദം ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിലെത്തും. അത് ഒഡിഷ തീരംവഴി കരയില്‍ കയറും. ഗുജറാത്ത് തീരം വരെ സഞ്ചരിക്കുമെന്നാണ് പ്രവചനം. അറബിക്കടലില്‍ നിന്നുള്ള മണ്‍സൂണ്‍ കാറ്റ് മധ്യ കേരളത്തിനും വടക്കന്‍ ജില്ലകള്‍ക്കും മകളില്‍ പോകുന്നതിനിടെ ശക്തമായ മഴയ്ക്ക് ഇടയാക്കും.

ഈ സീസണില്‍ 20 ശതമാനം കുറവ് മഴയാണ് കേരളത്തില്‍ ലഭിച്ചത്. ഇന്ന് മുതല്‍ കാലവര്‍ഷം സജീവമാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആറാം തിയ്യതി മുതല്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in