മദ്യത്തിന്റെ വില കൂട്ടും; 7 ശതമാനം വില വര്‍ധനയ്ക്ക് ശുപാര്‍ശയെന്ന് എക്‌സൈസ് മന്ത്രി

മദ്യത്തിന്റെ വില കൂട്ടും; 7 ശതമാനം വില വര്‍ധനയ്ക്ക് ശുപാര്‍ശയെന്ന് എക്‌സൈസ് മന്ത്രി
Published on

സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. അന്തിമ തീരുമാനം ബിവറേജസ് കോര്‍പ്പറേഷനെടുക്കും. അടിസ്ഥാന വിലയില്‍ നിന്നും 7 ശതമാനം കൂട്ടാനാണ് നിര്‍ദേശമെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

നികുതി ഉയര്‍ത്തുന്നതോടെ ലിറ്ററിന് നൂറ് രൂപയെങ്കിലും കൂടും. ബെവ്‌കോ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. മദ്യം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സ്പിരിറ്റിന്റെ വില അനുസരിച്ചാണ് ബിവറേജസ് കോര്‍പ്പറേഷന്‍ തുക നിശ്ചയിക്കുന്നത്. സ്പിരിറ്റിന് 60 രൂപയിലധികമായിട്ടുണ്ട്. ലിറ്ററിന് 35 രൂപയുണ്ടായിരുന്നപ്പോഴത്തെ നിരക്കിലാണ് ബെവ്‌കോ മദ്യം വാങ്ങുന്നത്.

വിതരണക്കാര്‍ തുടര്‍ച്ചയായി സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. കൊവിഡ് കാലത്ത് എക്‌സൈസ് നികുതി 35 ശതമാനമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in