കേസെടുക്കില്ലെന്ന് പറഞ്ഞു, അറിഞ്ഞുവന്നപ്പോള്‍ പിഴ 17500; ലോക്ക്ഡൗണ്‍ ദിനത്തില്‍ ക്ഷേത്രത്തിലേക്ക് പോയ കുടുംബത്തെ പിഴിഞ്ഞ് പൊലീസ്

കേസെടുക്കില്ലെന്ന് പറഞ്ഞു, അറിഞ്ഞുവന്നപ്പോള്‍ പിഴ 17500; ലോക്ക്ഡൗണ്‍ ദിനത്തില്‍ ക്ഷേത്രത്തിലേക്ക് പോയ കുടുംബത്തെ പിഴിഞ്ഞ് പൊലീസ്
Published on

നെടുങ്കണ്ടം: ലോക്ഡൗണ്‍ ദിനത്തില്‍ ക്ഷേത്രത്തിലേക്ക് പോയ തൊഴിലാളി കുടുംബത്തിന് 17500 രൂപ പിഴയിട്ട് പൊലീസ്. കഴിഞ്ഞ ശനിയാഴ്ച ക്ഷേത്രത്തിലേക്ക് കാറില്‍ നെടുങ്കണ്ടത്തേക്ക് യാത്ര ചെയ്ത കൊക്കയാര്‍ കൊടികുത്തി എസ്റ്റേറ്റിലെ തൊഴിലാളിയായ മാന്തറയില്‍ മോഹനനും കുടുംബത്തിനുമാണ് പൊലീസ് പിഴ ഈടാക്കിയത്. 3500 രൂപയാണ് ഒരാളില്‍ നിന്ന് ഈടാക്കിയത്.

വളഞ്ഞങ്ങാനത്ത് വെച്ച് മോഹനനും കുടുംബവും സഞ്ചരിച്ച കാര്‍ പൊലീസ് പരിശോധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ സത്യവാങ്മൂലം കാണിച്ച് ക്ഷേത്രത്തില്‍ പോകുകയാണെന്ന് അറിയിച്ചു.

തിരിച്ചുവരുന്ന വഴി ആശുപത്രിയില്‍ കൂടി പോകേണ്ടതിനാലാണ് ലോക്ഡൗണ്‍ ദിനത്തില്‍ യാത്ര ചെയ്യുന്നതെന്നും പൊലീസിനോട് പറഞ്ഞു.

കുടുംബത്തിന്റെ പേരും മേല്‍ വിലാസവും എഴുതി വാങ്ങിച്ച പൊലീസ് കേസെടുക്കില്ലെന്ന് പറയുകയും ചെയ്‌തെന്ന് മോഹനന്‍ പറയുന്നു. പിന്നീടാണ് കേസെടുത്തെന്ന് അറിയുന്നത്.

ഇതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചപ്പോഴാണ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും 3500 രൂപ വീതം പിഴ അടക്കണമെന്ന് പൊലീസ് പറയുകയും ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in