സംസ്ഥാനത്ത് ഇനി കുടുംബശ്രീ പൊലിസും, 'സ്ത്രീ കര്‍മ്മസേന'യ്ക്ക് ഡിജിപിയുടെ ശുപാര്‍ശ

സംസ്ഥാനത്ത് ഇനി കുടുംബശ്രീ പൊലിസും, 'സ്ത്രീ കര്‍മ്മസേന'യ്ക്ക് ഡിജിപിയുടെ ശുപാര്‍ശ
Published on

കുടുംബശ്രീ അംഗങ്ങളും ഇനി കേരള പൊലീസിന്റെ ഭാഗമാകും. സ്ത്രീ കര്‍മ്മസേന എന്ന പേരിലാണ് പ്രത്യേക സംഘത്തെ രൂപികരിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യൂണിഫോമും പരിശീലനവും നല്‍കും. ഡിജിപി അനില്‍ കാന്താണ് പദ്ധതിയുടെ വിശദരേഖ തയ്യാറാക്കിയത്

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ സ്ത്രീസൗഹൃദമാക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനുമാണ് ഇത്തരമൊരു പദ്ധതി. കേരള പൊലീസിന്റെ സേനയിലെ അംഗങ്ങളായല്ല ഇവര്‍ നിയമിക്കപ്പെടുക. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പോലെ പ്രത്യേക വിഭാഗമായാകും ഇവരുടെ പ്രവര്‍ത്തനം. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പൊലീസ് സ്റ്റേഷനിലുണ്ടാകണം.

നിയമസമിതിയുടെയും ഡിജിപിയുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പദ്ധതി പൊലീസ് സേന രൂപീകരിച്ചത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാന്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമൂഹത്തിലെ സാധാരണക്കാര്‍ക്കിടയില്‍ സ്വാധീനമുള്ള കുടുംശ്രീ പ്രവര്‍ത്തകരെ പൊലീസ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായ രീതിയില്‍ ഉപയോഗപ്പെടുത്താനാണ് പദ്ധതിയുടെ ഉദ്ദേശം.

Related Stories

No stories found.
logo
The Cue
www.thecue.in