സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടക്കും. ഡിസംബര്‍ 8ന് ഒന്നാം ഘട്ടം നടക്കും. 10ന് രണ്ടാംഘട്ടവും മൂന്നാംഘട്ടവും നടക്കും. ഡിസംബര്‍ 16നാണ് ഫല പ്രഖ്യാപനം. ക്രിസ്ത്മസിന് മുമ്പ് ഭരണസമിതികള്‍ ചുമതലയേല്‍ക്കും. കൊവിഡ് കാരണമാണ് മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നത്.
തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി ജില്ലകളിലാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാംഘട്ടത്തില്‍ കോട്ടയം, എറണാകുളം, തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളിലും മൂന്നാം ഘട്ടത്തില്‍ മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും.
ഇന്ന് മുതല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. നവംബര്‍ 19നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. സൂക്ഷമപരിശോധന 20ന് നടക്കും. 23ാം തിയ്യതി വരെ പത്രിക പിന്‍വലിക്കാം.
kerala local body election declared