'സ്വകാര്യവത്കരണം കേന്ദ്രത്തിന്റെ നയപരമായ തീരുമാനം'; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ,സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

'സ്വകാര്യവത്കരണം കേന്ദ്രത്തിന്റെ നയപരമായ തീരുമാനം'; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ,സര്‍ക്കാരിന്റെ ഹര്‍ജി തള്ളി
Published on

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്തുള്ള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. സ്വകാര്യവത്കരണം കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പില്ലെന്നായിരുന്നു കേന്ദ്രവാദം. ലേല നടപടികള്‍ സുതാര്യമായിരുന്നില്ലെന്ന വാദവും കേന്ദ്രം കോടതിയില്‍ നിഷേധിച്ചു.

'സ്വകാര്യവത്കരണം കേന്ദ്രത്തിന്റെ നയപരമായ തീരുമാനം'; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ,സര്‍ക്കാരിന്റെ ഹര്‍ജി തള്ളി
'തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനത്തിന്റെ സ്വത്ത്', കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ചെന്നിത്തല

ലേലത്തില്‍ പരാജയപ്പെട്ടശേഷം ഇത്തരമൊരു ഹര്‍ജിയുമായി കോടതിയെ സമീപിക്കാന്‍ കേരളത്തിന് അര്‍ഹതയില്ലെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. വിശാലമായ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നതെന്നുമാണ് കേന്ദ്രം വിശദീകരിച്ചത്. ഭൂമി ഏറ്റെടുത്ത് നല്‍കിയതുകൊണ്ടുമാത്രം സംസ്ഥാനത്തിന് പ്രത്യേക പരിഗണനയില്ലെന്ന് കോടതി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട ഏഴ് ഹര്‍ജികളും കോടതി തള്ളുകയാണുണ്ടായത്. തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്കാണ് കേന്ദ്രം അദാനി ഗ്രൂപ്പിന് നടത്തിപ്പിനായി വിട്ടുനല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു ഇത്. 2019 ഫെബ്രുവരിയിലായിരുന്നു ടെന്‍ഡര്‍. അദാനി ഒന്നാമതെത്തിയപ്പോള്‍ സര്‍ക്കാരിനുവേണ്ടി ലേലത്തില്‍ പങ്കെടുത്ത കെഎസ്‌ഐഡിസി രണ്ടാമതായി.

Related Stories

No stories found.
logo
The Cue
www.thecue.in