മീഡിയ വണ്‍ സംപ്രേഷണ വിലക്ക്, ഹര്‍ജി വിധി പറയാന്‍ മാറ്റി; മൗലികാവകാശ ലംഘനമെന്ന് ചാനല്‍ കോടതിയില്‍

മീഡിയ വണ്‍ സംപ്രേഷണ വിലക്ക്,  ഹര്‍ജി വിധി പറയാന്‍ മാറ്റി; മൗലികാവകാശ ലംഘനമെന്ന് ചാനല്‍ കോടതിയില്‍
Published on

സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി. സംപ്രേഷണം വിലക്കിയ കേന്ദ്ര നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു മീഡിയവണ്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

കേന്ദ്രം നടത്തിയത് മൗലികാവകാശ ലംഘനമാണെന്ന് മീഡിയവണിന് വേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത് ദവെ പറഞ്ഞു. പ്രോഗ്രാമിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കണം, ലൈസന്‍സ് റദ്ദാക്കുകയല്ല വേണ്ടതെന്നും ദുഷ്യന്ത് ദവെ അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മീഡിയവണിന്റെ വിലക്കിന് കാരണമായ വിശദാംശങ്ങളുടെ രേഖകള്‍ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഹാജരാക്കാന്‍ ചൊവ്വാഴ്ചവരെ സാവകാശം വേണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.

സെപ്തംബറില്‍ തീരുന്ന ലൈസന്‍സിന് മെയില്‍ തന്നെ അപേക്ഷിച്ചിരുന്നു. എന്നിട്ടും ഇതുവരെ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയം കമ്പനിയെ അറിയിച്ചിട്ടില്ലെന്നും മീഡിയ വണ്‍ കോടതിയെ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in