വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും എം സി ജോസഫൈനെ നീക്കണമെന്ന ബിജെപി നേതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. അടിസ്ഥാനമില്ലാത്ത വാദമാണ് ഉന്നയിച്ചതെന്ന് കോടതി കോടതി നിരീക്ഷിച്ചു. ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
പതിനായിരം രൂപ ചിലവ് സഹിതമാണ് ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എം മണികുമാര്‍ ജസ്റ്റിസ് ഷാജി പി ചാലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്.
പാര്‍ട്ടി കോടതിയും പോലീസ് സ്റ്റേഷനും ആണെന്ന് വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും എ സി ജോസഫൈനെ നീക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
എം സി ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചായിരുന്നു നടപടി. വനിതാ കമ്മിഷന്‍ അധ്യക്ഷയ്‌ക്കെതിരെ പരാതിയുള്ളവര്‍ സര്‍ക്കാരിനെയാണ് സമീപിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.