ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍; മെയ് നാലിന് സിനിമാ സംഘടനകളുമായി യോഗം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍; മെയ് നാലിന് സിനിമാ സംഘടനകളുമായി യോഗം
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സര്‍ക്കാര്‍. ഡബ്ല്യു.സി.സി അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് മെയ് നാലിന് യോഗം ചേരാനായി സംഘടനകളെ ക്ഷണിച്ചിരിക്കുന്നത്. കമ്മിറ്റി വെച്ച നിര്‍ദേശങ്ങള്‍ പഠിക്കാന്‍ വേണ്ടിയാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ഡബ്ല്യു.സി.സി അടക്കം നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ സാങ്കേതികമായ കാരണങ്ങള്‍ ഉന്നയിച്ചാണ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നത്.

സിനിമാ സെറ്റുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സിനിമ സംഘടനകള്‍ വനിതാ കമ്മീഷന് ഉറപ്പ് നല്‍കിയിരുന്നു. ഇതിനായുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ ഉടന്‍ രൂപീകരിക്കുമെന്നും സിനിമാ സംഘടനകള്‍ പറഞ്ഞിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി വിളിച്ചു ചേര്‍ത്ത പ്രത്യേക സിറ്റിംഗിലായിരുന്നു സംഘടന പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. മേല്‍ നോട്ടത്തിന് സംസ്ഥാന തലത്തില്‍ സമിതി രൂപീകരിക്കാനും തീരുമാനിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in