സാലറി ചാലഞ്ചുമായി സര്‍ക്കാര്‍ ; സഹകരിക്കുമെന്ന് രമേശ് ചെന്നിത്തല 

സാലറി ചാലഞ്ചുമായി സര്‍ക്കാര്‍ ; സഹകരിക്കുമെന്ന് രമേശ് ചെന്നിത്തല 

Published on

കൊവിഡ് 19 വ്യാപനം കൂടിയായതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍ വീണ്ടും സാലറി ചാലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍വീസ് സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി സഹകരണം ആവശ്യപ്പെടുകയായിരുന്നു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനുള്ള എല്ലാ സാമ്പത്തിക സ്രോതസ്സുകളും അടഞ്ഞിരിക്കുകയാണ്. നികുതിവരുമാനത്തില്‍ കുത്തനെ ഇടിവുണ്ടാവുകയും ബെവ്‌റേജസ് വില്‍പ്പനശാലകള്‍ അടയ്ക്കുകയും ചെയ്തതോടെ സാമ്പത്തിക നില പരുങ്ങലിലായി. അതേസമയം സാമൂഹ്യക്ഷേമപദ്ധതികള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം വലിയ രീതിയില്‍ കൂട്ടേണ്ട സാഹചര്യവുമുണ്ടായി.

സാലറി ചാലഞ്ചുമായി സര്‍ക്കാര്‍ ; സഹകരിക്കുമെന്ന് രമേശ് ചെന്നിത്തല 
ലോക്ക് ഡൗണ്‍ നീട്ടില്ല ; റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍ 

സൗജന്യ റേഷനും പലവ്യഞ്ജനങ്ങളും, പെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കല്‍ തുടങ്ങിയവ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണ്. കൊവിഡ് 19 പാക്കേജില്‍ പ്രഖ്യാപിച്ചിരിക്കുന്ന മറ്റ് പദ്ധതികള്‍ക്ക് ഫണ്ട് വകയിരുത്തുകയും വേണം. ആരോഗ്യമേഖലയില്‍ ചികിത്സയ്ക്കും രോഗപ്രതിരോധത്തിനുമായി വന്‍ തുക ചെലവഴിക്കേണ്ടതായുമുണ്ട്. ഒപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമടക്കമുളള ചെലവുകളും നിര്‍വഹിക്കണം. ഈ സാഹചര്യത്തിലാണ് സാലറി ചാലഞ്ച് സര്‍ക്കാര്‍ നടപ്പാക്കുന്നത്. നേരത്തേ പ്രളയമുണ്ടായപ്പോഴും സാലറി ചാലഞ്ച് നടപ്പാക്കിയിരുന്നു. അന്ന് കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നെങ്കില്‍ ഇക്കുറി സഹകരിക്കുമെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.

സാലറി ചാലഞ്ചുമായി സര്‍ക്കാര്‍ ; സഹകരിക്കുമെന്ന് രമേശ് ചെന്നിത്തല 
‘എങ്ങനെയാണ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ തുടക്കം മുതല്‍ ലൈവ് ചെയ്തത്?’, രോഗവ്യാപനം ലക്ഷ്യമാക്കി ഗൂഢാലോചനയെന്ന് മന്ത്രി തോമസ് ഐസക്ക്

എന്നാല്‍ ഒരുമാസത്തെ ശമ്പളം എന്ന നിര്‍ബന്ധിത നിബന്ധന ഒഴിവാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ പാക്കേജ് തീര്‍ത്തും അപര്യാപ്തമാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. കേന്ദ്രം പുതുതായി പണമോ അരിയടക്കം ഭക്ഷ്യധാന്യങ്ങളോ നല്‍കുന്നില്ലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. സാലറി ചാലഞ്ചുമായി സഹകരിക്കുമെന്ന് എന്‍ജിഒ യൂണിയന്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സംഘടനാ തലത്തില്‍ ചര്‍ച്ച ചെയ്ത ശേഷം നിലപാട് അറിയിക്കാമെന്നാണ് എന്‍ജിഒ അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ യോഗത്തില്‍ വ്യക്തമാക്കിയത്.

logo
The Cue
www.thecue.in