തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിന് സര്‍ക്കാര്‍ നിയമസഹായം തേടിയത് അദാനിയുടെ ബന്ധുവിന്റെ സ്ഥാപനത്തില്‍ നിന്ന് ; വിവാദം

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിന് സര്‍ക്കാര്‍ നിയമസഹായം തേടിയത് അദാനിയുടെ ബന്ധുവിന്റെ സ്ഥാപനത്തില്‍ നിന്ന് ; വിവാദം
Published on

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഹായം തേടിയത് ഗൗതം അദാനിയുടെ മകന്റെ ഭാര്യാപിതാവിന്റെ സ്ഥാപനത്തില്‍ നിന്ന്. സിറില്‍ ഷെറോഫിന്റെ ഉടമസ്ഥതയിലുള്ള സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന ഗ്രൂപ്പിനാണ് നിയമപരമായ വിദഗ്‌ധോപദേശത്തിന് സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി ഫീസ് നല്‍കിയതെന്ന് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു. അദാനിയുടെ മകന്‍ കിരണിന്റെ ഭാര്യാപിതാവാണ് സിറില്‍ ഷെറോഫ്. അദാനിയുടെ മരുമകള്‍ കമ്പനിയുടെ പാര്‍ട്ട്ണറുമാണ്. ഫീസിനത്തില്‍ 55 ലക്ഷം രൂപയാണ് സര്‍ക്കാരില്‍ നിന്ന് കമ്പനി കൈപ്പറ്റിയത്.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിന് സര്‍ക്കാര്‍ നിയമസഹായം തേടിയത് അദാനിയുടെ ബന്ധുവിന്റെ സ്ഥാപനത്തില്‍ നിന്ന് ; വിവാദം
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യകമ്പനിക്ക്; 50 വര്‍ഷത്തേക്കുള്ള കരാര്‍ നല്‍കിയത് അദാനി ഗ്രൂപ്പിന്

പ്രൊഫഷണല്‍ ഫീ ഫോര്‍ ബിഡ്ഡിംഗ് എന്ന നിലയില്‍ പ്രതിഫലമായി 55 ലക്ഷം നല്‍കിയതായി വിവരാവകാശ രേഖകളില്‍ വ്യക്തമാണ്. സര്‍ക്കാരിന് വേണ്ടി ടെണ്ടറില്‍ പങ്കെടുക്കാനായി കെഎസ്‌ഐഡിസി മുടക്കിയത് രണ്ടുകോടിയിലേറെ രൂപയാണ്. ഇതിനായി കെപിഎംജി, സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്നീ കമ്പനികളുടെ സഹായം തേടുകയായിരുന്നു.വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് കേന്ദ്രസര്‍ക്കാര്‍ ലേലത്തില്‍ നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. അതിനിടെയാണ് അദാനിയുടെ ബന്ധുവിന്റെ കമ്പനിയെയാണ് നിയമോപദേശത്തിന് സര്‍ക്കാര്‍ സമീപിച്ചതെന്ന് വെളിപ്പെട്ടിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിമാനത്താവള നടത്തിപ്പ് ലഭിക്കാതിരിക്കാന്‍ ഈ ഇടപാട് കാരണമായോ എന്ന് സംശയം ഉയരുകയാണ്. ഓരോ യാത്രക്കാരനും 168 രൂപ കാണിച്ചാണ് അദാനി വിമാനത്താവളം ലേലത്തില്‍പ്പിടിച്ചത്. സംസ്ഥാന സര്‍ക്കാര്‍ 135 രൂപവരെയാണ് വാഗ്ദാനം ചെയ്തത്. ടെണ്ടര്‍ തുക നിശ്ചയിക്കുന്നതില്‍ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്തെങ്കിലും നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നോയെന്ന് അറിയേണ്ടതുണ്ട്. ഒന്നാമതെത്തിയ കമ്പനിയും കെഎസ്‌ഐഡിയും ക്വോട്ട് ചെയ്ത തുകകള്‍ തമ്മില്‍ പത്ത് ശതമാനത്തിന്റേ വ്യത്യാസമേ ഉള്ളൂവെങ്കില്‍ റൈറ്റ് ഓഫ് റഫ്യൂസല്‍ പ്രകാരം സര്‍ക്കാരിന് വീണ്ടും ക്വോട്ട് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. പക്ഷേ അതിനും മുകളിലാണ് അദാനി ക്വോട്ട് ചെയ്ത തുക.

Related Stories

No stories found.
logo
The Cue
www.thecue.in